Home Kerala കേരളത്തിന് അഭിനന്ദനം, സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയായി കേരളത്തിലെ ‘തദ്ദേശ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍’

കേരളത്തിന് അഭിനന്ദനം, സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയായി കേരളത്തിലെ ‘തദ്ദേശ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍’

by KCN CHANNEL
0 comment


സ്വകാര്യ മേഖലയിലെ ജോലി സമയത്തിലടക്കം വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുള്ളതാണ് ഇത്തവണത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്

ദില്ലി: കേന്ദ്ര ബജറ്റ് 2025 ന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ കേരളത്തിന് അഭിനന്ദനം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലെ ജോലി സമയത്തിലടക്കം വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുള്ളതാണ് ഇത്തവണത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്.

ജോലി സമയത്തില്‍ ആവശ്യം അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകണമെന്നും ഓവര്‍ടൈം നിയമത്തില്‍ മാറ്റം വേണമെന്നുമടക്കമുള്ള കാര്യങ്ങളാണ് സര്‍വെ മുന്നോട്ടുവച്ചിരിക്കുന്നത്. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി എന്നത് കണക്കാക്കുന്നതിലടക്കം ഇളവുകള്‍ നല്‍കണം. തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാനം കിട്ടാന്‍ വഴിയൊരുക്കണം. സ്ഥാപനങ്ങള്‍ക്ക് അവശ്യ ഘട്ടങ്ങളില്‍ കൂടുതല്‍ സമയം തൊഴില്‍ എടുപ്പിക്കാനാകണമെന്നും സാമ്പത്തിക സര്‍വെ ആവശ്യപ്പെടുന്നുണ്ട്.

You may also like

Leave a Comment