ചെർക്കള : എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തലമുറ സംഗമം നവ്യാനുഭൂതിയായി. എം.എസ്.എഫ് ചെങ്കള പഞ്ചായത്തിന് നേതൃത്വം നൽകിയ മുൻകാല നേതാക്കൾ തങ്ങളുടെ ഓർമ്മകൾ അയവിറക്കിയപ്പോൾ നവാഗതർക്കുള്ള പഠനാർഹമായ ചരിത്രസംഭവങ്ങൾ സുലഭമായി. പഴയ കാല നേതാക്കളെ സ്നേഹോപഹാരം നൽകി ആദരിച്ചു.
എം.എസ്.എഫ് ചെങ്കള പഞ്ചായത്തിൽ നിന്നും സംസ്ഥാന പ്രസിഡന്റ് പദവി അലങ്കരിച്ച എം.പി.എ റഹീം തലമുറ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീൽ എരുതുംകടവ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.എ ഹാരിസ് ബേവിഞ്ച സ്വാഗതം പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ മുഖ്യാതിഥിയായി.
അബ്ദുള്ള കുഞ്ഞി ചെർക്കള, മൂസ ബി. ചെർക്കള, അഡ്വ. ബേവിഞ്ച അബ്ദുള്ള, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഇ. അബൂബക്കർ ഹാജി, ബേർക്ക അബ്ദുള്ള കുഞ്ഞി ഹാജി, അനസ് എതിർത്തോട്, സയ്യിദ് താഹ ചേരൂർ, നാസർ ചായിന്റടി, എം.എ.എച്ച് മഹ്‌മൂദ്, പി.എ മുഹമ്മദ് ഇക്ബാൽ, കാദർ ബദ്‌രിയ, ബി.എം.എ ഖാദർ, എ. അബൂബക്കർ ബേവിഞ്ച, ഖാദർ പാലോത്ത്, ഹാരിസ് തായൽ, മക്കാർ മാസ്റ്റർ, ഹസൈനാർ ബദ്‌രിയ, ശുക്കൂർ ചെർക്കള, സുബൈർ മാര, ഖാദർ ഹാജി ചെങ്കള, ഹസ്സൻ നെക്കര, സിദ്ധീഖ് സന്തോഷ്‌നഗർ, അർഷാദ് എതിർത്തോട്, മുനീർ പി. ചെർക്കള, ഹനീഫ കരിങ്ങപ്പള്ളം, ഹനീഫ പാറ, കബീർ ചെർക്കളം, മുഹമ്മദ് കുഞ്ഞി കടവത്ത്, ജലീൽ കടവത്ത്, മാലിക്ക് ചെങ്കള, അബ്ദുൽ ഖാദർ സിദ്ധ, ഫൈസൽ പൊടിപ്പള്ളം, നിസാം എരിയപ്പാടി, ഹാഷിം ബംബ്രാണി, ഇബ്രാഹിം ബേർക്ക, ബി.കെ ബഷീർ, ബഷീർ കോലാച്ചിയടുക്കം, അഹ്‌മദ് ദുബൈ, റസ്സാഖ് പൈക്ക, എം.സി.എ ഫൈസൽ, സുബൈർ ചെങ്കള, ഷംസീർ ചെങ്കള, മനാഫ് എടനീർ, ശാനിഫ് നെല്ലിക്കട്ട, ശിഹാബ് പുണ്ടൂർ, സിനാൻ സി.ബി, ഹാഷിർ മൊയ്‌തീൻ, യൂസുഫ് ദാരിമി, തൻവീർ വി.കെ പാറ, ഉമർ ഖയ്യൂം, റാദിൻ അൻവഫ്, സാബിത്ത് എരുതുംകടവ്, അജ്മൽ മൊട്ടയിൽ, അർഫാത്ത് പൈക്ക സംബന്ധിച്ചു.