വയനാട് കള്ളാടിയില്‍ ഏഴ് പേര്‍ മരിച്ച മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അശ്രദ്ധ മൂലമുള്ള മരണമെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും. ഹൈക്കോടതിയില്‍ അമികസ് ക്യൂറി രഞ്ജിത് തമ്പാന്‍ റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ (Kerala State Disaster Management Authority ) തള്ളി അമികസ് ക്യൂറി.
ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടെന്ന് അമികസ് ക്യൂറി വ്യക്തമാക്കി.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി.പരിസ്ഥിതി അനുമതിയുള്ള പദ്ധതിയില്‍ ഇടപെടാതെ ഫയല്‍ മടക്കി.ദുരന്തസാധ്യതയുള്ള ഏത് നിര്‍മ്മാണവും അതോറിറ്റിക്ക് പരിശോധിക്കാം.
കരാര്‍ കമ്പനിക്കെതിരെയും അമികസ് ക്യൂറി.
അപകട മുന്നറിയിപ്പുണ്ടായിട്ടും പ്രദേശത്തെ മണ്‍കൂന മാറ്റിയില്ല.ജീവന് ഭീഷണിയുള്ള പ്രവര്‍ത്തിയെന്ന കുറ്റവും നിലനില്‍ക്കും.ഇക്കാര്യത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തണം.
കരാര്‍ കമ്പനിക്കെതിരെ മാത്രമല്ല ഉദ്യോഗസ്ഥ വീഴ്ചയും അന്വേഷിക്കണം.കരാറുകാരായ ദിലിപ് ബില്‍ഡ്കോണിന് മുന്‍പും നിര്‍മ്മാണ വീഴ്ചയുണ്ടായിട്ടുണ്ട്.ആന്ധ്രയിലെ അനകപ്പള്ളിയില്‍ ദിലീപ് ബില്‍ഡ്കോണ്‍ നിര്‍മ്മിച്ച ഫ്ളൈ ഓവര്‍ തകര്‍ന്നു.അന്നത്തെ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു




