ജനനായകന് തീയ്യതി കുറിച്ചു;ജൂലൈ 23 ന് ചിത്രം റിലീസ് ചെയ്യും


ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകന്‍. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററില്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. സിനിമയുടെ പ്രിന്റ് നേരത്തെ ലീക്ക് ആയത് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ഇനി തിയേറ്ററില്‍ എത്താന്‍ പോകുന്നത് സിനിമയുടെ പുതിയ പതിപ്പ് ആകുമെന്ന് പറയുകയാണ് നിര്‍മാതാവ് കെ എന്‍ നാരായണ.

ലിയോയുടെ റെക്കോര്‍ഡുകള്‍ തകരുമോ?; ജനനായകന്‍ കേരള ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്
‘ജനനായകനില്‍ ഒരുപാട് മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും നടത്തിയിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഒരു വേര്‍ഷന്‍ ആകും പ്രേക്ഷകര്‍ തിയേറ്ററില്‍ കാണാന്‍ പോകുന്നത്. പാട്ടുകളില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ ഞങ്ങള്‍ വരുത്തിയിട്ടുണ്ട്. ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ ഇന്നുവരെ സിനിമ ഒരുപാട് വെല്ലുവിളികളിലൂടെയാണ് കടന്നുപോയത്. ഒരു സ്പോയിലറും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, നിര്‍മാതാവിന്റെ വാക്കുകള്‍.

ജനനായകന്റെ കേരള അഡ്വാന്‍സ് ബുക്കിംഗ് ജൂലൈ 18 ന് വൈകുന്നേരം 6:01 മുതല്‍ ആരംഭിക്കും. ആദ്യ ദിനം വമ്പന്‍ കളക്ഷന്‍ തന്നെ സിനിമയ്ക്ക് കേരളത്തില്‍ നിന്നു നേടാനാകുമെന്നാണ് കണക്കുകൂട്ടല്‍. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്.ജനനായകന്‍ ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിച്ചിരിക്കുന്നത്.

ഇനി സീന്‍ മാറും! ജിത്തു മാധവനൊപ്പം അടുത്ത ഹിറ്റിന് ഒരുങ്ങി THE ONE; സൂര്യ 47 മേക്കിങ് വീഡിയോ പുറത്ത്
ദളപതി വിജയ്‌യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‌സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‌ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‌ഡേറ്റ് സൂചിപ്പിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം സത്യന്‍ സൂര്യന്‍, ആക്ഷന്‍ അനില്‍ അരശ്, ആര്‍ട്ട് : വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി ശേഖര്‍, സുധന്‍, ലിറിക്‌സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍ എന്നിവരാണ്.

Scroll to Top