ചട്ടഞ്ചാല്‍ : സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥികള്‍ നാടിന്റെ കരുത്താണെന്നും പഠന മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും അടയാളപ്പെടുതേണ്ടവരാണ് വിദ്യാര്‍ത്ഥികളെന്നും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള അഭിപ്രായപ്പെട്ടു , എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി എം ഐ സി ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച ക്യാമ്പസ് ഗാതറിങ് ‘സഹപാഠി ‘ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, ജില്ലാ ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ മൂസ ബാസിത്ത് അധ്യക്ഷത വഹിച്ചു , ജനറല്‍ കണ്‍വീനര്‍ ഹാഷിര്‍ മൊയ്തീന്‍ സ്വാഗതം പറഞ്ഞു, എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലികൊടുത്തു , അക്കാദമിക് കോര്‍ഡിനേറ്റര്‍ ഫിറോസ് ഹുദവി , ക്യാമ്പസ് വിംഗ് ജില്ലാ ഭാരവാഹികളായ സജീര്‍ ബെദിര, ഉമര്‍ ഖയ്യും തുടങ്ങിയവര്‍ സംബന്ധിച്ചു
ഫോട്ടോ അടിക്കുറിപ്പ് : എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി എം ഐ സി ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച ക്യാമ്പസ് ഗാതറിങ് ‘സഹപാഠി ‘ പരിപാടി ഉദ്ഘാടനം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള നിര്‍വഹിക്കുന്നു




