കറന്റ് കട്ടില്ലാതെ ലോകകപ്പ് ഫൈനല്‍ കാണാം, വൈദ്യുതി പ്രതിസന്ധിയില്‍ കെഎസ്ഇബിക്ക് ആശ്വാസം, വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കി റെഗുലേറ്ററി കമ്മീഷന്‍

ഇതോടെ നാളെ നടക്കുന്ന അര്‍ജന്റീന-സ്‌പെയിന്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം പവര്‍ കട്ടില്ലാതെ ആസ്വദിക്കാന്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കാവും.
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ കെ.എസ്.ഇബിക്ക് ആശ്വാസം. അധിക വൈദ്യുതി വാങ്ങാന്‍ റെ?ഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. 24 മണിക്കൂറും ലഭ്യമാവുന്ന തരത്തില്‍ 200 മെഗാ വാട്ട് വാങ്ങാനാണ് അനുമതി. യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുക. നാളെ മുതല്‍ ഒരു വര്‍ഷത്തേക്കുള്ള കരാര്‍ പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ച മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകത താരതമ്യേന കുറവായിരുന്നതിനാല്‍ നിയന്ത്രണം ആവശ്യമായി വന്നില്ലെന്നും കെഎസ്ഇബി അറിയിച്ചു. ഇതോടെ നാളെ നടക്കുന്ന അര്‍ജന്റീന-സ്‌പെയിന്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം പവര്‍ കട്ടില്ലാതെ ആസ്വദിക്കാന്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കാവും.

എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം വൈദ്യുതി ഉപഭോഗം വര്‍ധിച്ചിരിക്കുകയാണെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നു.

സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍, ഇന്ന് സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈദ്യുത നിയന്ത്രണമുണ്ടായെങ്കിലും വെള്ളിയാഴ്ച ഉപഭോ?ഗം കുറഞ്ഞതിനാല്‍ നിയന്ത്രമണമുണ്ടായില്ല.

Scroll to Top