Home National കര്‍ണാടകയില്‍ സ്‌കൂള്‍ വളപ്പില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

കര്‍ണാടകയില്‍ സ്‌കൂള്‍ വളപ്പില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

by KCN CHANNEL
0 comment


ഞായറാഴ്ച കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ട പെണ്‍കുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയയില്‍ എട്ടു വയസുകാരിയെ കൂട്ടബലാലാത്സംഗം ചെയ്തു. കുട്ടിയുടെ വീടിനു സമീപത്തെ സര്‍ക്കാര്‍ സ്‌കൂള്‍ വളപ്പിലാണ് സംഭവം നടന്നത്. വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ജനുവരി 31-നാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ട പെണ്‍കുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അമ്മ മാണ്ഡ്യ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയെ മാണ്ഡ്യ ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (മിംസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മാണ്ഡ്യ പൊലീസ് സൂപ്രണ്ട് (എസ്പി) മല്ലികാര്‍ജുന്‍ ബാലദണ്ടി പറഞ്ഞു.

വീടിന് സമീപത്തെ കളിസ്ഥലത്ത് നിന്ന് മൂന്ന് അപരിചിതര്‍ ചോക്ലേറ്റ് കാണിച്ച് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. സംഭവം ആരോടും പറയരുതെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് മാണ്ഡ്യ പൊലീസ് സൂപ്രണ്ട് പറഞ്ഞു. തങ്ങള്‍ നിലവില്‍ കേസ് അന്വേഷിക്കുകയാണെന്നും പെണ്‍കുട്ടിയുടെ മൊഴി പരിശോധിച്ചുവരികയാണെന്നും എസ്പി വ്യക്തമാക്കി

You may also like

Leave a Comment