സംസ്ഥാനത്ത് പലയിടത്തും ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. രാവിലെ റേഷന്‍ വാങ്ങാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി.
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും റേഷന്‍ കടകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. രാവിലെ മുതല്‍ പലയിടത്തും ഇ പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതമാണ്. റേഷന്‍ കടകളുടെ 12 മണി വരെയുള്ള പ്രവര്‍ത്തനം തടസപ്പെട്ടു. രാവിലെ റേഷന്‍ വാങ്ങാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. വൈകുന്നേരത്തെ റേഷന്‍ വിതരണത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.
മുന്‍ഗണനാ കാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഇന്ന്
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) തരം മാറ്റുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സയന്‍സ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 14 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന കാലയളവില്‍ നിരവധി ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: sitharasreelayam@asianetnews.in
റേഷന്‍ കട




