പുതിയ തലമുറയെ ചേര്‍ത്തു നിര്‍ത്തുന്നതിന് ഗ്രന്ഥശാല പ്രസ്ഥാനം ത്തിന്റെ ഉത്തരവാദിത്തമായി കരുതി സജീവമായി ഇടപെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. അല്‍ഗോരിതങ്ങളുടെ തടവറയില്‍ നിന്നും നല്ല ശീലങ്ങളുടെ പാഠശാലകളിലേക്ക് നയിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിലും സാമൂഹിക പുരോഗതിയിലും സാക്ഷരതാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലുമെല്ലാം ഗ്രന്ഥശാലകള്‍ സുപ്രധാന സ്ഥാനമാണ് വഹിച്ചത്.
കേരളത്തില്‍ പൊതു പരിപാടികളില്‍ പതിനഞ്ചിനും 50 നും ഇടയിലുള്ളവരുടെ സാന്നിധ്യം ഗണ്യമായി കുറഞ്ഞുവരുന്ന പ്രവണതയുണ്ടെന്നും മന്ത്രി പറഞ്ഞു പുതു തലമുറയെ കൂടി നാടിനോട് ചേര്‍ത്തു നിര്‍ത്തണം, അവര്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാണ്. പ്രളയകാലത്തും കോവിഡുകാലത്തും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച യുവതലമുറയെ കേരളം കണ്ടതാണ്. നാടിന്റെ സമൂഹിക പുരോഗതിയ്ക്ക് യുവതലമുറയെ ഗ്രന്ഥശാല പ്രസ്ഥാനം ചേര്‍ത്ത് പിടിക്കണമെന്ന് മന്ത്രി പറഞ്ഞു. മയക്കുമരുന്നിന്റെ വ്യാപനം തടയാനും കായിക കലാസാംസ്‌കാരിക മേഖലയില്‍ യുവതയെ ചേര്‍ത്തു നിര്‍ത്തുന്നതിനും ഗ്രന്ഥശാലകള്‍ക്ക് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.
പി.എന്‍ പണിക്കരുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഗ്രന്ഥശാലപ്രസ്ഥാനത്തിലൂടെ നവോത്ഥാനത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മന്ത്രി അനുസ്മരിച്ചു. മലബാര്‍ മേഖലയിലെ എല്ലാ ജില്ലാ ലൈബറി കൗണ്‍സിലുകള്‍ക്കും സ്വന്തമായി കെട്ടിടമായി വായന എല്ലാവര്‍ക്കും ലഭ്യമല്ലാതിരുന്ന കാലത്ത് കേരള നവോത്ഥാന മുന്നേറ്റത്തിന് തുടക്കം കുറിച്ചു കേരളത്തെ സത്യ പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചന്‍സലറായിരുന്നു പി.എന്‍ പണിക്കര്‍ എന്ന് ഡോ സുകുമാര്‍ അഴിക്കോട് അനുസ്മരിച്ചിട്ടുണ്ട് മലബാറില്‍ വിദ്വാന്‍ കെ.കെ നായര്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് മന്ത്രി പറഞ്ഞു
കാഞ്ഞങ്ങാട് മേലാങ്കോട് കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സിലിനു വേണ്ടി ഒരു കോടി രൂപ ചെലവില്‍ പണിത ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ഓഫീസ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. ഉത്തര കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യപഥികരിലൊരാളായ കെ കെ നായരുടെ സ്മരണയ്ക്കായി സജ്ജമാക്കിയ വിദ്വാന്‍ കെ കെ നായര്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മരാജ് അടാട്ട് നിര്‍വഹിച്ചു.
അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത, ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ പി.വി.കെ പനയാല്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍, ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി പി വേണുഗോപാലന്‍, താലൂക്ക് പ്രസിഡന്റ് സുനില്‍ പട്ടേന ,കെ കെ നായരുടെ സഹധര്‍മിണി യു.പി വിമല എന്നിവര്‍ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. പി.പ്രഭാകരന്‍ റിപ്പോര്‍ട് വതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ സ്വാഗതവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ദിലീപ്കുമാര്‍ നന്ദിയും പറഞ്ഞു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മന്ത്രിയെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചാനയിച്ചു.




