സമര സൂര്യന്‍ വിട പറഞ്ഞിട്ട് ഒരാണ്ട്,

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന്, വിപുലമായ ആചരണം

പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടില്‍ വിഎസിന്റെ അര്‍ധ കായ പ്രതിമയും സ്ഥാപിക്കും.
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന്. വിപുലമായ പരിപാടികളോടെയാണ് വിഎസിന്റെ ചരമവാര്‍ഷികം സിപിഎം ഇന്ന് ആചരിക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ വിഎസിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച സ്തൂപത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ രാവിലെ പുഷ്പാര്‍ച്ചന നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനവും റാലിയും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടില്‍ വിഎസിന്റെ അര്‍ധ കായ പ്രതിമയും സ്ഥാപിക്കും.

Scroll to Top