ഉജ്വലം സംഘാടനം,ഫൈനല്‍ ആവേശം ഒപ്പിയെടുത്ത് ചെര്‍ക്കള

ചെര്‍ക്കള:ലോകകപ്പ് ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ ലൈവ് ആയി ആരാധകരില്‍ എത്തിച്ച് ആവേശം നിറച്ച് ചെര്‍ക്കള വിന്നേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഫുട്‌ബോള്‍ ആരാധകരുടെ മനം കവര്‍ന്നു.

സ്‌പെയിനും അര്‍ജന്റീന യും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനലിന്റെ ആവേശം ഒട്ടും ചോരാതെ ഫൈനല്‍ വിസില്‍ മുഴങ്ങുന്നത് വരെ ആവേശാരവം മുഴക്കി മത്സരം തല്‍സമയം ഗ്രൗണ്ടില്‍ നിന്നും കാണുന്നതുപോലെയുള്ള അനുഭൂതി നിറക്കുന്നതായിരുന്നു ഓരോ നിമിഷവും

സ്‌പെയിനും അര്‍ജന്റീനിയയുടെയും കളിക്കാരുടെ നീക്കങ്ങള്‍ ഒരുവേള ഗോള്‍മുഖത്ത് ഇരമ്പിയത്തുമ്പോള്‍ സ്റ്റേഡിയത്തില്‍ ഉള്ളതുപോലെ തോന്നിപ്പിക്കുന്ന ആരവങ്ങള്‍ ആവേശത്തെ വാനോളമുയര്‍ത്തുന്നതായിരുന്നു.

ഒടുവില്‍ എക്‌സ്ട്രാ ടൈമിന്റെ സുന്ദരമായ നിമിഷത്തില്‍ ഫെറാ ടോറസിലൂടെ സ്‌പെയിന്‍ ഗോള്‍ വലകുലുക്കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ ആനന്ദ നൃത്ത മാടുകയായിരുന്നു,കരിമരുന്നിന് തിരികൊളുത്തി ശബ്ദഘോശങ്ങള്‍ക്ക് തുടക്കമിട്ടത് ആവേശം ഇരട്ടിപ്പിച്ചു.

ചെര്‍ക്കളയില്‍ കല കായിക സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായി അര നൂറ്റാണ്ട് കാലമായി പ്രവര്‍ത്തിക്കുന്ന വിന്നേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്ട് ക്ലബ് ഒരുക്കിയ ഫുട്‌ബോള്‍ വിരുന്ന് ആസ്വദിക്കാന്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള ആയിരകണക്കിന്‌പേരാണ് ടൗണില്‍ അണ്ടര്‍ ബ്രിഡ്ജില്‍ സജ്ജമാക്കിയ ബിഗ് സ്‌ക്രീനിന് മുന്നിലേക്ക് രാത്രിയെ പകലാക്കി എത്തിച്ചേര്‍ന്നത്.

120 മിനിറ്റ് നീണ്ട ഫൈനല്‍ ആവേശ പോരിനൊടുവില്‍ സ്‌പെയിന്‍ ലോക ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഏറ്റുവാങ്ങിയപ്പോള്‍ ആവേശത്തിന്റെ നെറുകയില്‍ എത്തിയ ആരാധകര്‍ തങ്ങളുടെ വാഹനങ്ങളില്‍ ഹോണ്‍ മുഴക്കിയും മുദ്രാവാക്യം വിളിച്ചു ഒട്ടും ചോരാതെ തങ്ങളുടെ ഫുട്‌ബോള്‍ ആവേശം പിന്നെയും മുന്നോട്ടു നീങ്ങി.

ആവേശത്തോടെ എത്തിയ ഫാന്‍സുകാരെയും ഫുട്‌ബോള്‍ പ്രേമികളെയും വിന്നേഴ്‌സ് ക്ലബ്ബ് ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു കാസറഗോട്ടെ നിയമപാലകരുടെയും, വ്യാപാരികളുടെയും നിസ്സീമമായ പിന്തുണയും സഹായവും ഈ പരിപാടി വിജയിപ്പിക്കുന്നതിനു വിന്നേഴ്‌സ് ക്ലബിന് ആത്മ വിശ്വാസം ഏകി.

Scroll to Top