പരീക്ഷാ ക്രമക്കേടും അയോധ്യ ക്ഷേത്രക്കൊള്ളയും ഇന്നുമയര്‍ത്തും; പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം

പ്രതിപക്ഷത്തിന്റെ അമ്പലക്കള്ളന്‍ മുദ്രാവാക്യത്തില്‍ അതൃപ്തി അറിയിച്ച് സ്പീക്കര്‍ രംഗത്തെത്തി. സഭയുടെ സുഗമമായ നടത്തിപ്പിന് തുടക്കത്തിലേ കക്ഷിനേതാക്കളെ സ്പീക്കര്‍ കണ്ടേക്കും.
ദില്ലി: പരീക്ഷ ക്രമക്കേട് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്റ് ഇന്നും പ്രതിപക്ഷം സ്തംഭിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തെ പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തും. അയോധ്യ സംഭാവന കൊള്ളയില്‍ ചര്‍ച്ച വേണമെന്ന നിലപാടും ഉയര്‍ത്തും. കോണ്‍ഗ്രസും, സമാജ് വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ചര്‍ച്ചയാവശ്യപ്പെടും. അയോധ്യക്ഷേത്രകൊള്ളയിലും നിലപാട് കടുപ്പിക്കും. അതേസമയം, വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്നതടക്കമുള്ള സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയിലെത്തിയേക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. പ്രതിപക്ഷത്തിന്റെ അമ്പലക്കള്ളന്‍ മുദ്രാവാക്യത്തില്‍ അതൃപ്തി അറിയിച്ച് സ്പീക്കര്‍ രംഗത്തെത്തി. സഭയുടെ സുഗമമായ നടത്തിപ്പിന് തുടക്കത്തിലേ കക്ഷിനേതാക്കളെ സ്പീക്കര്‍ കണ്ടേക്കും.

Scroll to Top