കെ .എ .ടി എഫ് മഞ്ചേശ്വരം സബ് ജില്ലാ Alif അറബിക് ടാലന്റ് ടെസ്റ്റും ഭാഷാ അനുസ്മരണവും സംഘടിപ്പിച്ചു.

ഉപ്പള: പൊതു വിദ്യാലയങ്ങളില്‍ അക്കാദമിക രംഗത്ത് വിദ്യാര്‍ത്ഥികളുടെ അറബി ഭാഷാ നൈപുണ്യം വര്‍ദ്ധിപ്പിക്കാനും കഴിവും മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം നല്‍കി പ്രോത്സാഹിപ്പിക്കാനും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തോടെ സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ വ്യക്തമായി കേരളഅറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന അറബിക് ലേണിങ് ഇമ്പ്രൂവ്‌മെന്റ് ഫോഴ്‌സ് Alif Arabic talent test , ഭാഷാ അനുസ്മരണ പരിപാടിയും മഞ്ചേശ്വരം Sub ജില്ലാ പരിപാടി ഉപ്പള മുളിഞ്ച ഗവ: എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ചു സബ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും എല്‍ പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി കളില്‍ നിന്നായി നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
പരിപാടി മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു,, സബ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കരീം ഉപ്പള അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ശ്രീ മതി ബീബി സമ്മാനദാനം നടത്തി,
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നാരായണ ദേലംപാടി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജഗോപാലന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീ മതി ചിത്രാവതി സംസ്ഥാന കൗണ്‍സിലര്‍ യൂസഫ് വി.പി , ബഷീര്‍ കളിയൂര്‍, റിയാസ് വാഫി ശ്രീമതി സാബിത ടീച്ചര്‍ സംസാരിച്ചു.
സബ് ജില്ലാ സെക്രട്ടറി ഷാഹിദ് സ്വാഗതവും, കണ്‍വീനര്‍ നൗഷാദ് MT നന്ദിയും പറഞ്ഞു.

Scroll to Top