‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയര്‍ താന്‍ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോന്‍

വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ശ്വേതാ മേനോന്‍ പറഞ്ഞു

താരസംഘടന അമ്മയിലെ പ്രശ്‌നങ്ങളില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് ശ്വേതാ മേനോന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയര്‍ താന്‍ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
താന്‍ ഉയര്‍ത്തിയ യഥാര്‍ത്ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ചിലര്‍ മാത്രം തനിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നു.
രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത്. വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ശ്വേതാ മേനോന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ലോകകപ്പ് ഫൈനല്‍ നടന്ന മൈതാനത്തിലെ പിച്ച് വിറ്റ് 108 കോടിയോളം നേടാന്‍ ഫിഫ
ദേശീയ പുരസ്‌കാരം നേടിയ ഗായിക വൈക്കം വിജയലക്ഷ്മിയെ വീട്ടിലെത്തി ആദരിച്ച് ‘ഓട്ടംതുള്ളല്‍’ ടീം
എഫ്.സി.ആര്‍.എ, മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലുകളില്‍ പ്രത്യേക സര്‍വ്വകക്ഷി യോഗം വിളിക്കണം; പ്രധാനമന്ത്രിക്ക് തൃണമൂലിന്റെ കത്ത്
അര്‍ജന്റീനയുടെ തോല്‍വി; വാര്‍ത്താ സമ്മേളനം കണ്ണീരോടെ പാതിവഴിയില്‍ ഉപേക്ഷിച്ച് കോച്ച് ലയണല്‍ സ്‌കലോണി
കുറ്റാരോപിതര്‍ സംഘടനയിലെ ചിലരെ മുന്‍ നിര്‍ത്തി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നു. കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളെ കിട്ടാന്‍ എനിക്ക് കോടികള്‍ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്നും ശ്വേത ചോദിച്ചു.

Scroll to Top