കെ.എം.സി.സി. ബഹ്‌റൈന്‍ ഉദുമ മണ്ഡലം കമ്മിറ്റി പണി പൂര്‍ത്തീകരിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ കൈമാറ്റം ജൂലൈ 19-ന് തൈരാ മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടന്നു.
കെ.എം.സി.സി. ബഹ്‌റൈന്‍ ഉദുമ മണ്ഡലം പ്രസിഡന്റ് റഹ്‌മാന്‍ കട്ടക്കാല്‍ അധ്യക്ഷത വഹിച്ചു.
ഉദുമ എംഎല്‍എ ശ്രീ. കെ. നീലകണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കെ.എം.സി.സി. ബഹ്‌റൈന്‍ കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി റിയാസ് പട്‌ല സ്വാഗതം ആശംസിച്ചു.
ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ മൊയ്തു തൈരക്ക് വീടിന്റെ താക്കോല്‍ കൈമാറി.
കെ.എം.സി.സി. ബഹ്‌റൈന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം എ അറബിക് യൂണിവേഴ്‌സിറ്റി ടോപ്പര്‍ ആയി നാടിന്റെ അഭിമാനമായ ഫാത്തിമ എം എക്ക് സ്‌നേഹപരം കൈമാറി.
യുഡിഫ് മണ്ഡലം കണ്‍വീനറും മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ ബി മുഹമ്മദ് കുഞ്ഞി , കെഎംസിസി ബഹ്റൈന്‍ വനിതാ വിങ്ങ് ജനറല്‍ സെക്രട്ടറി അഫ്ര മുഹ്‌സിന്‍ ചെമ്മനാട്,കെഎംസിസി ബഹ്റൈന്‍ മണ്ഡലം ട്രഷറര്‍ റിയാസ് എടനീര്‍, കെഎംസിസി ബഹ്റൈന്‍ ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് മാരായ അബൂ ഇസ്സത്, മനാഫ് ചെമ്മനാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റൗഫ് ബാവിക്കര, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറിബി കെ ഷാ, കെഎംസിസി ഉദുമ കോഡിനേറ്റര്‍ അബ്ബാസ് ചെമ്മനാട് , അഷ്‌റഫ് പൈക്ക, സവാദ് പൊവ്വല്‍, മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും കെഎംസിസിയുടെയും പോഷക സംഘടനകള്‍ നേതാക്കള്‍ ആശംസകള്‍ അറിയിച്ചു.
കെഎംസിസി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് യാസിര്‍ കുന്നില്‍ നന്ദി രേഖപ്പെടുത്തി.




