സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ദില്ലി: സംസ്ഥാന വഖഫ് ബോര്‍ഡിന് ആശ്വാസം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീംകോടതി. സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയോഗിച്ച നടപടി റദ്ദാക്കി. കേരള വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി പരി?ഗണിക്കുകയായിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് അടക്കം തടസഹര്‍ജി സമര്‍പ്പിച്ചിരുന്നു.

അതേസമയം, വഖഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ യോഗം കോഴിക്കോട് തുടങ്ങി. ബോര്‍ഡിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് യോഗം. യോഗം വിളിക്കുന്നതിന് തടസ്സം ഇല്ലെന്നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ വിശദീകരണം. നയപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് ആണ് വിലക്ക് എന്നാണ് ബോര്‍ഡ് പറയുന്നത്.

Scroll to Top