ചൊവ്വാഴ്ച രാവിലെ കാന്റീന്‍ തുറന്നപ്പോഴാണ് വര്‍ക്ക് ഏരിയയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്
കണ്ണൂര്‍: താണയിലെ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപത്തെ കാന്റീനുള്ളില്‍ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കാന്റീന്‍ തുറന്നപ്പോഴാണ് വര്‍ക്ക് ഏരിയയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇയാള്‍ ഇടുക്കി കട്ടപ്പന സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ മൂന്ന് ദിവസമായി കാന്റീന്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇയാളെ മുന്‍പും കാന്റീന്‍ പരിസരത്ത് സ്ഥിരമായി കാണാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
വിവരമറിഞ്ഞ് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ സ്വാഭാവികതയോ ദുരൂഹതയോ ഉണ്ടോ എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




