കാസര്‍ഗോഡ്: പ്രമുഖ സ്വര്‍ണ്ണാഭരണ വിപണന ശൃംഖലയായ ബിന്ദു ജ്വല്ലറിയില്‍ ‘ആര്‍ട്ടിസ്റ്റിക് വണ്ടേഴ്‌സ് ഓഫ് ഇന്ത്യ’ (AWOI) ആന്റിക് ഫെസ്റ്റ് സീസണ്‍ 3-ന് തുടക്കമായി. ജൂലൈ 20 മുതല്‍ 31 വരെയാണ് പ്രത്യേക എക്‌സ്‌പോയും ഓഫറുകളും നടക്കുന്നത്.
40 വര്‍ഷത്തെ പാരമ്പര്യമുള്ള ബിന്ദു ജ്വല്ലറി അവതരിപ്പിക്കുന്ന ഈ മേളയില്‍, ഇന്ത്യയുടെ പരമ്പരാഗത തനിമയും കരവിരുതും വിളിച്ചോതുന്ന അപൂര്‍വ്വങ്ങളായ ആന്റിക് ആഭരണങ്ങളുടെ വന്‍ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.കൈനിറയെ ഓഫറുകളും ഓരോ പര്‍ച്ചേസിനും ആകര്‍ഷകമായ സമ്മാനങ്ങളും.തനതായ കരകൗശല വൈദഗ്ധ്യവും കാലോചിതമായ മാറ്റങ്ങളും സമന്വയിപ്പിച്ച ആഭരണ ശേഖരം.
ഇന്ത്യന്‍ പാരമ്പര്യ ആഭരണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി അപൂര്‍വ്വ നിമിഷങ്ങളാണ് ഈ എക്‌സ്‌പോയിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.
കാസര്‍ഗോഡ് എം.എല്‍.എ. കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ബിന്ദു ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ അഭിലാഷ് കെ. വി. അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ദീക്ഷിത സ്വാഗതം ആശംസിച്ചു.
കാസര്‍ഗോഡ് നഗരസഭ വൈസ് ചെയര്‍മാന്‍ കെ. എം. ഹനീഫ്, പി.ഡബ്ല്യു.ഡി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജാഫര്‍ കമാല്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യ അതിഥികളായി പങ്കെടുത്തു. ജനറല്‍ മാനേജര്‍ സന്തോഷ്, ബ്രാഞ്ച് മാനേജര്‍ വിശ്വനാഥന്‍, പ്രോഗ്രാം ചെയര്‍മാന്‍ രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മാനേജിങ് പാര്‍ട്ണര്‍ ഡോ. അജിതേഷ് കെ. വി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.




