പുല്ലൂര്‍ കൊടവലത്തുനിന്ന് വനം വകുപ്പ് പിടികൂടിയ പുലിയെ തൃശ്ശൂരിലേക്കെത്തിച്ചു.

ചികിത്സയോട് സഹകരിച്ച് തുടങ്ങിയതോടെ ആരോഗ്യം നേടിയ പുലിയെ തൃശ്ശൂര്‍ മൃഗശാലയോട് അനുബന്ധിച്ചുള്ള വെറ്ററിനറി ആസ്പത്രിയിലേക്കാണ് മാറ്റിയത്.

ഞായറാഴ്ച രാത്രി കൊടവലത്തെ മധുവിന്റെ കൃഷിയിടത്തിലെ കിണറ്റില്‍നിന്നാണ് ഒന്നരവയസ്സുള്ള പുലിയെ പിടിച്ചത്..പിന്നീട് പുലിക്ക് ആവശ്യമായ ചികിത്സ നല്‍കുകയും, തുടര്‍ന്നിപ്പോള്‍, തൃശ്ശൂരിലേക്കെത്തിക്കുകയും ചെയ്തു..ചികിത്സയോട് സഹകരിച്ച് തുടങ്ങിയതോടെ ആരോഗ്യം നേടിയ പുലിയെ തൃശ്ശൂര്‍ മൃഗശാലയോട് അനുബന്ധിച്ചുള്ള വെറ്ററിനറി ആസ്പത്രിയിലേക്കാണ് മാറ്റിയത്. തിരുവനന്തപുരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഡിഎഫ്ഒ ജോസ് മാത്യു പറഞ്ഞു. വനം വകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് പുലിയെ തൃശ്ശൂരില്‍ എത്തിച്ചത്… കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ. രാഹുല്‍, ആര്‍ആര്‍ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എന്‍.വി. സത്യന്‍ ഉത്തര മേഖലാ വനം വെറ്ററിനറി സര്‍ജന്‍ ഇല്യാസ് റാവുത്തര്‍ എന്നിവര്‍ പുലിയെ തൃശ്ശൂരിലെത്തിക്കുന്ന ദൗത്യത്തിന് നേതൃത്വം നല്‍കി

Scroll to Top