പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തുന്നതില്‍ ദില്ലി പൊലീസ് നിയമപദേശം തേടും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തുന്നതില്‍ ദില്ലി പൊലീസ് നിയമപദേശം തേടും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിലവില്‍ അനധികൃതമായി സംഘം ചേര്‍ന്നതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമടക്കം വിവിധ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. കൊണാട്ട് പ്ലേസില്‍ വെച്ച് ദ്രുത കര്‍മ്മ സേനയെ ആക്രമിച്ചെന്ന് ആരോപിച്ച് കോക്രോച് ജനത പാര്‍ട്ടി (സി.ജെ.പി) പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ആകെ 10 കേസുകളാണ് ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതേസമയം ജന്തര്‍ മന്തറില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചിട്ടില്ലെന്ന ദില്ലി പൊലീസിന്റെ വാദം തള്ളി ആശുപത്രി മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. സി.ജെ.പി നടത്തുന്ന പ്രതിഷേധത്തിനിടെ ദ്രുത കര്‍മ്മ സേന പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചെന്ന വാദം ശരിവെക്കുന്നതാണ് ദില്ലിഹി ലേഡി ഹാര്‍ഡിങ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ട്. പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ ഗുരുതരമായി പരിക്കേറ്റ സമരക്കാരന് ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ വെച്ച് അടിയന്തര ശസ്ത്രക്രിയ ന




