പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനം സംഘടിപ്പിച്ചു.

ലയണ്‍സ് ക്ലബ് ഓഫ് കാസര്‍ഗോഡ് വിദ്യാനഗര്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി 35 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. പരിശീലന പരിപാടി കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് അധ്യാപകന്‍ Dr A N മനോഹരന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ vidyanagar ലയണ്‍സ് ക്ലബ് പ്രസിഡന്റ് ടി കെ വിജയകുമാര്‍ അധ്യക്ഷതവഹിച്ചു ക്ലബ്ബ് സെക്രട്ടറി പത്മനാഭന്‍ സി സ്വാഗതവും,ക്ലബ്ബ് ട്രഷറര്‍ ടിവി വിനോദ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണം പരിചയപ്പെടുത്തിയത് റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ ശ്രീ പിടി ബെന്നി ആയിരുന്നു. പരിപാടിയില്‍ ക്ലബ്ബ് അംഗങ്ങളായ പി കെ പ്രകാശ് കുമാര്‍,മധു K, MA നാസര്‍, Adv. ഉണ്ണികൃഷ്ണന്‍,സുലേഖ മാഹിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Scroll to Top