കൗതുകമുണര്‍ത്തുന്ന റോക്കറ്റ് മോഡല്‍ പ്രദര്‍ശനം ഒരുക്കി തന്‍ബീഹുല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എല്‍ പി വിഭാഗം കുരുന്നുകള്‍

ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് ടി.ഐ .എച്ച്.എസ്.എസ് നായന്മാര്‍മൂല എല്‍ പി വിഭാഗത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. പോസ്റ്റര്‍ നിര്‍മ്മാണം, റോക്കറ്റ് മോഡല്‍ പ്രദര്‍ശനം, ചാര്‍ട്ട് പ്രദര്‍ശനം, ചന്ദ്രന്റെയും ബഹിരാകാശ പര്യവേഷണങ്ങളുടെയും പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകള്‍ കുട്ടികള്‍ തയ്യാറാക്കി. ചാന്ദ്രയാന്‍ മോഡല്‍ കുട്ടികളില്‍ കൗതുകമുണര്‍ത്തി. കുട്ടികളുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാനുള്ള വേദിയായ ഈ പരിപാടിക്ക് ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ , മറ്റ് അധ്യാപകരും പിന്തുണ നല്‍കി

Scroll to Top