ജനാധിപത്യ രീതിയില്‍ സമാധാനപരമായി സമരം നടത്തുകയായിരുന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും നേതാക്കളെയും ക്രൂരമായി മര്‍ദ്ദിച്ചത് അപലപനീയമാണെന്നും ഇത്തരം ജനാധിപത്യ ധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്നും കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ആവശ്യപ്പെട്ടു. കേരള എന്‍ ജി ഒ അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കേന്ദ്ര ഭരണകൂട ഭീകരതയ്ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കും എതിരെ കാസര്‍ഗോഡ് കളക്ടറേറ്റില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് ഭാവിയിലേക്കുള്ള വാതിലുകളാണ് എല്ലാ നിര്‍ണായക പരീക്ഷകളെന്നും ആ പരീക്ഷകളുടെ നടത്തിപ്പിലെ കള്ളക്കളികള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ കണ്ണീരിലാഴ്ത്തി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ ടി ശശി അധ്യക്ഷത വഹിച്ചു
സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ സി സുജിത്ത് കുമാര്‍ , വത്സലകൃഷ്ണന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലോകേഷ് എം ബി ആചാര്‍ , ജയപ്രകാശ് ആചാര്യ , ജില്ലാ സെക്രട്ടറി വി.ടി.പി രാജേഷ് , ഗിരീഷ് ആനപ്പെട്ടി, എം മാധവന്‍ നമ്പ്യാര്‍ , പ്രവീണ്‍ വരെയില്ലം , വിജയകുമാരന്‍ നായര്‍ , സഞ്ജീവന്‍ അച്ചാംതുരുത്തി ശ്രീനിമോന്‍ കാഞ്ഞങ്ങാട് , നവനീത് കൃഷ്ണന്‍ , പി പി ബാബുരാജ് , ജഗദീശന്‍ നായര്‍ , റോയ് ചെമ്മണ്ട , രാജേഷ് കമ്പല്ലൂര്‍ , രഘു ഇരിയണ്ണി , രതീഷ് ബന്തടുക്ക , റിജിത്ത് ഹൊസ്ദുര്‍ഗ്ഗ് , അശോകന്‍ പള്ളിയത്ത് , , ഷഫീഖ് തൃക്കരിപ്പൂര്‍ , ഷജില്‍ പിണറായി , ജയരാജ് പെരിയ ,ഗിരിജ മാപ്പിടിച്ചേരി , ജയന്‍ ഓ ഡി , ഹരീഷ് , എന്നിവര്‍ നേതൃത്വം നല്‍കി
കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ ധ്വംസനം അവസാനിപ്പിക്കണംഎന്‍ ജി ഒ അസോസിയേഷന്‍




