കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ എന്‍.എച്ചിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളി നില്‍ക്കുന്ന സ്‌കൂള്‍ കെട്ടിടം പൊളിച്ചു മാറ്റി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ഡി.ഒ സ്ഥല പരിശോധന നടത്തി നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച രാവിലെ എട്ടിനാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തൊഴിലാളികള്‍ കെട്ടിടം പൊളിച്ചു മാറ്റിയത്. ദേശീയപാത സര്‍വ്വീസ് റോഡില്‍ മണ്ണിടിച്ചില്‍ തുടരുന്ന കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ അപകട ഭീഷണിയെ കുറിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് ലഭിച്ച പരാതിയെ തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ആര്‍.ഡി.ഒ വിജുകുമാര്‍എം.എസ് സ്ഥല പരിശോധ നടത്തിയിരുന്നു. ദേശീയപാത നിര്‍മ്മാണത്തിനായി സ്ഥലത്തേക്ക് എന്‍.എച്ചിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളി നില്‍ക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഏത് നിമിഷവും റോഡിലേക്ക് തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലാണെന്ന് സ്ഥല സന്ദര്‍ശനത്തിന് ശേഷം ആര്‍.ഡി.ഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കെട്ടിടത്തില്‍ നിലവില്‍ ക്ലാസ്സുകള്‍ നടക്കുന്നില്ല. എന്നാല്‍ സമീപത്തെ മദ്രസയില്‍ പഠിക്കുന്ന 80 ഓളം കുട്ടികള്‍ ഈ റോഡിലൂടെയാണ് പോകുന്നത്. അതിനാല്‍ എത്രയും വേഗം ഈ ഭാഗം പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും ആര്‍.ഡി.ഒ പറഞ്ഞു. പൊന്നും വിലയ്ക്കെടുത്ത് നഷ്ടപരിഹാരം നല്‍കിയ കെട്ടിട ഭാഗം മാനേജര്‍ പൊളിച്ചു മാറ്റാന്‍ തയ്യാറാകുന്നില്ലെങ്കില്‍ എന്‍.എച്ച്.എ.ഐയ്ക്കു വേണ്ടി പൊളിച്ചുമാറ്റാന്‍ യു.എല്‍.സി.സി.എല്‍ പ്രതിനിധിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആര്‍ഡിഒ നിര്‍ദ്ദേശിച്ചിട്ടും പൊളിച്ചു മാറ്റത്തിനാല്‍ പരാതിയുയര്‍ന്നിരുന്നു തുടര്‍ന്ന് ബുധനാഴ്ച ലെയ്സണ്‍ ഓഫീസര്‍ മനീഷ് കുമാര്‍, യു.എല്‍.സി.സി.എല്‍ പ്രൊജക്റ്റ് എഞ്ചിനീയര്‍ അശ്വന്ത്, എന്‍.എച്ച്.എ.ഐ ലെയ്‌സണ്‍ ഓഫീസര്‍ സേതുമാധവന്‍, യു.എല്‍.സി.സി.എല്‍ സേഫ്റ്റി ഓഫീസര്‍ മഞ്ജുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പൊളിച്ചു നീക്കിയത്.
കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ എന്‍.എച്ചിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളി നില്‍ക്കുന്ന സ്‌കൂള്‍ കെട്ടിടം പൊളിച്ചു മാറ്റി




