മൊഗ്രാല്‍ സ്‌കൂളില്‍ പ്രധാനാധ്യാപകനെ നിയമിക്കാന്‍ ‘റെഡ് സ്റ്റാര്‍” മൊ ഗ്രാല്‍ നിവേദനം നല്‍കി.

കാസര്‍ഗോഡ്. മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രധാനാധ്യാപകന്‍ ഇല്ലാത്തത് സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതും, വിദ്യാര്‍ത്ഥികളുടെ അച്ചടക്കമില്ലായ്മ വര്‍ദ്ധിച്ചുവരുന്നതും ചൂണ്ടിക്കാട്ടി പ്രധാന അധ്യാപകനെ എത്രയും പെട്ടെന്ന് നിയമിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍ റെഡ് സ്റ്റാര്‍ ക്ലബ് പ്രസിഡണ്ട് അര്‍ഷാദ് തവക്കല്‍ വിദ്യാഭ്യാസ മന്ത്രി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.

രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ സെന്‍സസ് ഡ്യൂട്ടിയും മറ്റുമായി അധ്യാപകരുടെ കുറവുണ്ട്.ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്. ഇതിനിടയിലാണ് ഹൈസ്‌കൂള്‍ വിഭാഗം ഹെഡ്മാസ്റ്റര്‍ക്ക് സ്ഥലംമാറ്റം ലഭിച്ചത്.പകരം അധ്യാപകനെ നിയമിക്കാതെയാണ് സ്ഥലംമാറ്റം അനുവദിച്ചത്.ഇത് സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Scroll to Top