പാര്‍ലമെന്റ് കവാടത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ മുദ്രാവാക്യം വിളിച്ചു. പ്രധാന്റെ രാജി ഇല്ലാതെ ചര്‍ച്ച വേണ്ടെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ദില്ലി: പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളുടെ ഭാവിയെ തകര്‍ത്തത് മോദിയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കണമെന്നും അവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ഈ ആവശ്യങ്ങള്‍ വ്യക്തമെന്നും രാഹുല്‍ പറഞ്ഞു.
പാര്‍ലമെന്റ് കവാടത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ മുദ്രാവാക്യം വിളിച്ചു. പ്രധാന്റെ രാജി ഇല്ലാതെ ചര്‍ച്ച വേണ്ടെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് കോടതി ഇപ്പോഴാണോ ആലോചിക്കുന്നതെന്ന് കെ.സി ചോദിച്ചു. സോണിയ ഗാന്ധിയും പങ്കെടുത്തു. എംപിമാര്‍ക്കിടയില്‍ ഉന്തും തള്ളുമുണ്ടായി. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടയില്‍ നിന്ന് സംഘര്‍ഷം ഒഴിവാക്കി.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യപ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായിട്ടാണ് മോദിയുടെ സോഷ്യല്‍ മീഡിയ പ്രതികരണം. യുവജനങ്ങളുടെ ഭാവിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറയുന്നു. സമരം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് മോദി പ്രതികരിക്കുന്നത്.




