മൊഗ്രാല്‍ പുത്തൂര്‍ : പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും , ലക്ഷ കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തുലാസിലാക്കുന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ തുടരുന്ന സമരം അനിവാര്യമാണെന്നും യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു , സമര പോരാട്ടങ്ങള്‍ക്ക് യൂത്ത് ലീഗ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു , നേതൃ യോഗം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷെഫീഖ് പീബീസ് ഉദ്ഘാടനം ചെയ്തു ,
യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൂസ ബാസിത്ത്, വൈസ് പ്രസിഡന്റ് സിദ്ദിഖ് ബദര്‍ നഗര്‍ , അഡ്വ ഇബ്രാഹിം സാബിത്ത് മഹമൂദ് , അസ്‌കര്‍ പടിഞ്ഞാര്‍, അല്‍ത്താഫ് ചൗക്കി, ജുനൈദ് കമ്പാര്‍, അബ്ബാസ് മൊഗര്‍ , ജംഷീര്‍ കടവത്ത്, സമീര്‍ കെ കെ പുറം , ആപ്പു ആസാദ്, അല്‍ത്താഫ് ആസാദ് , തുടങ്ങിയവര്‍ സംബന്ധിച്ചു,
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി




