കാസര്‍ഗോഡ് മഞ്ചേശ്വരം ഉപ്പള ജോഡ് കല്ലില്‍ വന്‍ രാസ ലഹരി വേട്ട.രണ്ടുപേരെ അറസ്റ്റ് ചെയ്തു രഹസ്യവിവരത്തിന്റെ
അടിസ്ഥാനത്തില്‍ കാര്‍തടഞ്ഞ് നടത്തിയ പരിശോധനയിലാണ് 112 ഗ്രാം എംഡിഎംഎ ഉള്‍പ്പടെ (MDMA) പിടിച്ചെടുത്തത് .കുബനൂര്‍ സ്വദേശിയായ മൊയ്ദീന്‍ കുഞ്ഞിയും ജോഡ്കല്ല് സ്വദേശിയായ ഫാറൂഖ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്.ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. എസ്‌ഐ ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു ഈ ഓപ്പറേഷന്‍ നടന്നത്. ബെലെനോ കാറില്‍ കര്‍ണ്ണാടകയില്‍ നിന്നും കടത്തി കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്.
മഞ്ചേശ്വരത്ത് വന്‍ ലഹരി വേട്ട




