എയര്‍പോര്‍ട്ടുകളില്‍ പ്രവാസികളെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം:ദുബായ് കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി.

ദുബായ് : വിദേശത്ത് നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പ്രവാസികളെ പരിശോധനയുടെ പേരില്‍ അന്യയമായി തടഞ്ഞു വെക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും അവസാനിപ്പിക്കാന്‍ കേരള – കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി നാട്ടിലേക്ക് വന്ന കാസര്‍ഗോഡ് എരിയാല്‍ ബ്ലാര്‍ക്കോഡ് സ്വദേശി മഹ്ഷാദിനുണ്ടായ ദുരനുഭവത്തില്‍ യോഗം അമര്‍ഷവും ആശങ്കയും രേഖപ്പെടുത്തി.

വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരെ പോലും പരിശോധനയുടെ പേരില്‍ തടഞ്ഞു വെക്കുകയും നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാലും മാനസികമായി പീഡിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ വിനോദമായി മാറിയിട്ടുണ്ട്.
ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് സര്‍ക്കാരിനോട് യോഗം ആവശ്യപ്പെടുന്നു
എയര്‍പോര്‍ട്ടില്‍ പരിശോധനക്കുള്ള എസ് ഒ പി പരസ്യമായി പ്രദര്‍ശിപ്പിക്കാനും മാന്യമായ രീതിയില്‍ പെരുമാറാനുമുള്ള നടപടികള്‍ കൈക്കൊള്ളണം.
ഹാരിസ് പീബിസ്
അധ്യക്ഷത വഹിച്ചയോഗത്തില്‍ ഷെക്കീല്‍ എരിയാല്‍
സ്വാഗതം പറഞ്ഞു
അബ്ദുല്‍ റഹ്‌മാന്‍ നെക്കര, ഷെഹീര്‍ കാവില്‍, നിസാം ചൗക്കി, കാദെര്‍ മൊഗര്‍, സെമീര്‍ പുത്തൂര്‍, , സഫ്വാന്‍, മൊഗര്‍, തഹസീന്‍ മുപ്പ, സിദ്ദിഖ് ചൗക്കി
സുബൈര്‍ പുത്തൂര്‍
ഷാഫി കമ്പാര്‍, എന്നിവര്‍ പങ്കടുത്തു
ജലാല്‍ കുന്നില്‍
നന്ദി പറഞ്ഞു

Scroll to Top