ദില്ലിയില്‍ അസാധാരണ സാഹചര്യം; രാപ്പകലില്ലാതെ സമരപ്പന്തലിലേക്ക് ഒഴുകിയെത്തി ജനങ്ങള്‍, 45 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു

സിജെപി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു. പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തില്‍ വിദേശഫണ്ട് എത്തുന്നെന്ന ആരോപണത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി പരിഗണിക്കും.
ദില്ലി: സിജെപി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു. പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തില്‍ വിദേശഫണ്ട് എത്തുന്ന ആരോപണത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും.

34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കള്‍ ഒഴുകിയെത്തുകയാണ്. നിലവിലെ സുരക്ഷാസംവിധാനങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ജനക്കൂട്ടം എത്തുന്നതോടെയാണ് അധികസേന വിന്യാസം. രാത്രിയില്‍ പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷവും പതിവാകുകയാണ്. 30 കമ്പനി കേന്ദ്രസേനയെ ആണ് കേന്ദ്രം അധികമായി വിന്യസിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാര്‍ഗമാണ് എത്തിച്ചത്. ആകെയുള്ള 30 കമ്പനിയില്‍ 18 കമ്പനി സിആര്‍പിഎഫും ആറ് കമ്പനി ആര്‍എഎഫും മൂന്ന് കമ്പനി ബിഎസ്എഫും രണ്ട് കമ്പനി എസ്എസ്ബിയും ഒരു കമ്പനി ഐടിബിപി ജവാന്മാരുള്ളത്. ഇതോടെ പ്രതിഷേധം നേരിടാന്‍ ആകെ 45 കമ്പനിയെ ദില്ലിയില്‍ എത്തി.

അതേസമയം സംഘര്‍ഷത്തില്‍ പരിക്കേറ്റ ഛത്രപൂര്‍ സ്വദേശി സാക്ഷിയുടെ നിലഗുരുതരമാണ്. ഇവരുടെ കുടുംബും പൊലീസ് നിരീക്ഷണത്തിലാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 20 അംഗം സംഘത്തെ പൊലീസ് നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ സമരക്കാര്‍ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പെട്രോള്‍ പമ്പിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.

‘യുവാക്കളുടെ ഭാവിയെ തകര്‍ത്തത് മോദി’; മറുപടിയുമായി രാഹുല്‍ ?ഗാന്ധി, പാര്‍ലമെന്റിന് മുന്നില്‍ എംപിമാരുടെ ഉന്തും തള്ളും
ജന്തര്‍മന്തറില്‍ ഇംഗ്ലീഷ് ഹിന്ദി മാധ്യമങ്ങള്‍ക്ക് നേരെ പ്രതിഷേധവുമായി സമരക്കാര്‍ എത്തുന്നുണ്ട്. ഇന്നലെ രാത്രി നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദ്രുതകര്‍മ്മസേന അംഗം വാള്‍ കൊണ്ട് ആക്രമിക്കപ്പെട്ടെന്ന് പൊലീസ് പറയുന്നു. രാജ്യത്തിന് ഏതിരായ ഗൂഢാലോചനയാണ് സമരമെന്നും ഇതില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും കാട്ടി അഖിലഭാരത ഹിന്ദു മഹാസഭയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Scroll to Top