നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കി എസ്എഫ്‌ഐ. സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് എസ് എഫ് ഐ ലോക് ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കി എസ്എഫ്‌ഐ. സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് എസ് എഫ് ഐ ലോക് ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ?ഗിച്ചു. തകൊച്ചിയിലും തൃശൂരിലും ആലപ്പുഴയിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോ?ഗിക്കുന്നുണ്ടെങ്കിലും പിരിഞ്ഞുപോവാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസ് വാഹനത്തിന് മുകളില്‍ കയറിയ പ്രവര്‍ത്തകരെ പൊലീസ് ജലപീരങ്കി പ്രയോ?ഗിച്ച് നീക്കുകയാണ്. പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്.




