‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആകില്ല; ധര്‍മേന്ദ്ര പ്രധാന്‍ രാജിവക്കണം’: പിണറായി വിജയന്‍

നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. മഹാ തട്ടിപ്പിന് നേതൃത്വം നല്‍കിയ ആളിന്റെ പേര് പറയാന്‍ പോലും മടിക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് ആണ് പോലീസിന്റെ അതിക്രമം ഡല്‍ഹിയില്‍ നടക്കുന്നതെന്നും എസ്എഫ്‌ഐയുടെ ലോക്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടേത് ന്യായമായ ആവശ്യമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. NSUI ഡല്‍?ഹി പ്രക്ഷോപത്തിലില്ല. കെഎസ്യു ഒരു പ്രസ്താവന പോലും ഇറക്കിയില്ലെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. എന്നാല്‍ എല്ലാ ഭാഗത്തുനിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഒഴികിയെത്തി. രാഹുല്‍ ഗാന്ധിയടക്കം എത്തി. അത് നല്ല കാര്യമായി കാണുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.

അതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ നാലാംദിനവും പാര്‍ലമെന്റ് സ്തംഭിച്ചു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ചര്‍ച്ചയാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും, മന്ത്രിയുടെ രാജിയെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. പാര്‍ലമെന്റിന് പുറത്ത് ഭരണ-പ്രതിപക്ഷങ്ങള്‍ നേര്‍ക്കുനേര്‍ മുദ്രാവാക്യം വിളിച്ചു.

Scroll to Top