2026ലെ ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് 0-1 എന്ന സ്‌കോറിന് പരാജയപ്പെട്ടതിന് പിന്നാലെ, ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്
ഫിഫ ലോകകപ്പുകളില്‍ നിന്ന് അര്‍ജന്റീനയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഓണ്‍ലൈന്‍ ഹര്‍ജിയില്‍ 2.3 കോടിയിലധികം ആളുകള്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്. 2026ലെ ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് 0-1 എന്ന സ്‌കോറിന് പരാജയപ്പെട്ടതിന് പിന്നാലെ, ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മത്സരസമയത്തും അതിനുശേഷവും സ്പാനിഷ് കളിക്കാരുമായി കൈയാങ്കളിയുടെ വക്കോളമെത്തിയ പെരുമാറ്റത്തിന്റെ പേരില്‍ അര്‍ജന്റീന താരങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്.
ഇതിനെത്തുടര്‍ന്ന്, ഭാവി ലോകകപ്പുകളില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഓണ്‍ലൈന്‍ ഹര്‍ജിയിലാണ് 2.3 കോടിയിലധികം ആളുകള്‍ ഒപ്പുവെച്ചിരിക്കുന്നത്.
മെക്‌സിക്കോ, കാനഡ, യുഎസ്എ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിച്ച 2026 ലോകകപ്പിനിടെയാണ് argentinaout.com എന്ന വെബ്സൈറ്റില്‍ ഈ ക്യാമ്പയിന്‍ ആരംഭിച്ചത്. ടൂര്‍ണമെന്റിലുടനീളം അര്‍ജന്റീനയ്ക്ക് റഫറിമാരില്‍ നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ലഭിച്ചുവെന്ന ആരാധകരുടെ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ഇത്.
പുഷ്പ ഡാ ! തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ചന്ദനമരം മുറിച്ചത് കടത്താനായിരുന്നുവെന്ന് റിപ്പോര്‍ട്ട്
പന്തളത്ത് 6 കിലോ തിമിം?ഗല ഛര്‍ദ്ദിയുമായി രണ്ട് പേര്‍ പിടിയില്‍ ; ലക്ഷദ്വീപില്‍ നിന്നെത്തിച്ചതെന്ന് പ്രതികള്‍
അമ്മ കുളിക്കാന്‍ പോയപ്പോള്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു
ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്ന രാ???ഹുല്‍?ഗാന്ധി വാങ്ചുക്കിന്റെ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് കാരണമെന്ത് ?
ഗ്രൂപ്പ് ഘട്ടത്തിന് ശേഷമാണ് ഈ ഹര്‍ജി ശ്രദ്ധനേടാന്‍ തുടങ്ങിയത്. ഈജിപ്തിനെതിരെയുള്ള അര്‍ജന്റീനയുടെ വിവാദപരമായ നോക്കൗട്ട് വിജയത്തിന് ശേഷം ഒപ്പുകളുടെ എണ്ണം അതിവേഗം വര്‍ധിച്ചു. റഫറിമാരുടെ പക്ഷപാതിത്വം കാണിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ക്യാമ്പയിന്‍ സംഘാടകര്‍ വ്യക്തമാക്കുന്നതനുസരിച്ച്, 170 രാജ്യങ്ങളില്‍ നിന്നായി 2,33,16,108 ആളുകള്‍ ഒപ്പുവെച്ചതോടെ ഹര്‍ജി ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
‘ഒരു ആഴ്ചയ്ക്കുള്ളില്‍ 170 രാജ്യങ്ങളില്‍ നിന്നായി 2.3 കോടിയിലധികം ആളുകളാണ് ഈ ഹര്‍ജിയില്‍ ഒപ്പുവെച്ചത്. ഫിഫ നമ്മളെ അവഗണിച്ചെങ്കിലും സ്‌പെയിന്‍ നമുക്ക് നീതി തന്നു. നന്ദി സ്‌പെയിന്‍.’ – വെബ്സൈറ്റിലെ സന്ദേശം പറയുന്നു.
ഏറ്റവും കൂടുതല്‍ ആളുകള്‍ ഒപ്പുവെച്ച ഹര്‍ജിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡിന് തൊട്ടടുത്തെത്താന്‍ ഇതിന് സാധിച്ചു. 2,43,19,181 ഒപ്പുകളോടെ ‘ജൂബിലി 2000’ കടാശ്വാസ ക്യാമ്പയിനാണ് നിലവില്‍ ഈ റെക്കോര്‍ഡ് കൈവശം വെച്ചിരിക്കുന്നത്.
എന്നാല്‍, ഈ ഓണ്‍ലൈന്‍ ഹര്‍ജിക്ക് ഔദ്യോഗിക നിയമസാധുതകളൊന്നുമില്ല എന്നത് ശ്രദ്ധേയമാണ്.
ഈ ഹര്‍ജിയോട് ഫിഫ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഫൈനലിന് ശേഷം നടന്ന അക്രമ സംഭവങ്ങളില്‍ ഫിഫ അച്ചടക്ക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഹുവല്‍ മൊളീന, ലീയാന്‍ഡ്രോ പാരെഡെസ് എന്നിവരുള്‍പ്പെടെയുള്ള അര്‍ജന്റീന താരങ്ങളും പരിശീലകരും ഉള്‍പ്പെട്ട തര്‍ക്കങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തുന്നത്.
സ്‌പെയിന്‍ ടീം അവരുടെ ലോകകപ്പ് വിജയം ആഘോഷിക്കുന്നതിനിടെ പാരെഡെസ് കായികമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം, ഫൈനലിന്റെ അവസാന നിമിഷങ്ങളില്‍ സ്‌പെയിന്റെ പൗ കുബാര്‍സിക്കെതിരായ മര്യാദയില്ലാത്ത ഫൗളിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്ന എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ നടപടികളെ ന്യായീകരിച്ച് രംഗത്തെത്തി.
‘കാലം കടന്നുപോകുമ്പോള്‍, വെറുമൊരു ഫലത്തേക്കാള്‍ വലിയ മറ്റെന്തോ ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കും. വര്‍ഷങ്ങളായി ഈ ടീം രാജ്യത്തെ ഏറ്റവും മികച്ച രീതിയിലാണ് പ്രതിനിധീകരിക്കുന്നത്. മത്സരിക്കുക എന്നത് ജയിക്കാന്‍ വേണ്ടി മാത്രമല്ല, ജേഴ്‌സിക്ക് വേണ്ടി സര്‍വ്വതും നല്‍കാനും ഒരിക്കലും തോറ്റുകൊടുക്കാതിരിക്കാനുമാണെന്ന് ഇത് പഠിപ്പിക്കുന്നു.’ – എന്‍സോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘എപ്പോഴും മുന്നില്‍ നിന്ന് നയിക്കുകയും ഉയര്‍ന്ന തലത്തില്‍ മത്സരിക്കുകയും അഭിമാനത്തോടെയും വിനയത്തോടെയും പ്രതിബദ്ധതയോടെയും ഈ രാജ്യത്തിന്റെ നിറങ്ങള്‍ സംരക്ഷിക്കുകയും ചെയ്ത ഒരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. എല്ലാ മത്സരങ്ങളിലും ഞങ്ങളെ പിന്തുണച്ചതിനും, നിങ്ങളുടെ നിബന്ധനകളില്ലാത്ത സ്‌നേഹത്തിനും, ലോകത്തിന്റെ ഏത് കോണിലും സ്വന്തം വീട്ടിലെന്നപോലെ അനുഭവപ്പെടുത്തുന്നതിനും നന്ദി. എന്റെ രാജ്യത്തിന്റെ ജേഴ്‌സി അണിയുന്നതാണ് എന്റെ കരിയറിലെ ഏറ്റവും വലിയ ബഹുമതി, അത് സംരക്ഷിക്കേണ്ടി വരുമ്പോഴെല്ലാം ഞാന്‍ എന്റെ നൂറു ശതമാനവും നല്‍കുന്നത് തുടരും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു:




