ചൗക്കി ജംഗ്ഷനില്‍ ബിഎംഎസ് ചൗക്കി യൂണിറ്റ് പ്രസിഡന്റ് ദയാനന്ദ് ചൗക്കി കടപ്പ പതാക ഉയര്‍ത്തി.
ഭാരതീയ മസ്ദൂര്‍ സംഘിന്റെ (ബിഎംഎസ്) 72-ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ചൗക്കി ജംഗ്ഷനില്‍ BMS ചൗക്കി യൂണിറ്റ് പ്രസിഡന്റ് ശ്രീ ദയാനന്ദ് ചൗക്കി കടപ്പ പതാക ഉയര്‍ത്തി. BMS Chowki Unit ജനറല്‍ സെക്രട്ടറി ശ്രീ രഞ്ജിത് റാം നഗര്‍ ആമുഖ പ്രഭാഷണം നടത്തി. ചൗക്കി സഹകരണ ബാങ്ക് മാനേജര്‍ ശ്രീ ദീപക് കുഡ്ലുവും എല്ലാ അംഗങ്ങളും പങ്കെടുത്തു. അതോടൊപ്പം BMS ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്, BMS മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യൂണിറ്റ് പ്രസിഡന്റ്, BMS ചൗക്കി യൂണിറ്റ് പ്രസിഡന്റ്, ചൗക്കി ഓട്ടോ ഡ്രൈവേഴ്‌സ് സംഘടനയുടെ അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച് അശുദ്ധി കൂടാതെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ശ്രീ.ദയാനന്ദ് ചൗക്കി കടപ്പാറയെ BMS ചൗക്കി യൂണിറ്റ് 2025-26 നേത്രുത്വതില്‍ ഷാളും മെമന്റോയും നല്‍കി ദീപക് കുഡ്ലു ആദരിച്ചു. തുടര്‍ന്ന് പരസ്യമായി മധുരം വിതരണം ചെയ്തു.




