എം ഡി എം എ കൈ വശം വച്ച കേസ് ്പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

മയക്കുമരുന്ന് കൈവശം വെച്ച
വില്‍പ്പന നടത്താന്‍ ശ്രമിച്ച
കേസിന്‍
പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി.
ഉപ്പള ,മുസ്സൊടി പുഴക്കര ഹൗസിലെ അബ്ദുല്‍ അസീസിനെയണ് കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വിനായക റാവു ആര്‍. ശിക്ഷിച്ചത്.

മാരക മയക്കുമരുന്നായ MDMA അനധികൃതമായി കൈവശം വെച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും
1 ലക്ഷം രൂപ പിഴയും ശിക്ഷ.
പിഴ അടച്ചില്ലെങ്കില്‍: അധികമായി 1 വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.
ഉപ്പള മുസ്സൊടി പുഴക്കര ഹൗസിലെ അബ്ദുല്‍ അസീസിനെയാണ് കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വിനായക റാവു ആര്‍. ശിക്ഷിച്ചത്.
2024 മാര്‍ച്ച് 9-ന് വൈകുന്നേരം കുഞ്ചത്തൂര്‍ ഗ്രാമത്തില്‍ വെച്ചാണ് അബ്ദുല്‍ അസീസിനെ
63 ഗ്രാം MDMA യുമായി മഞ്ചേശ്വരം പോലീസ് പിടികൂടിയത്. വില്‍പ്പനയ്ക്കായി മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന ടോല്‍സണ്‍ പി. ജോസഫ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ആയിരുന്ന അനൂപ് കുമാര്‍ ഇ. ആണ്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. വേണുഗോപാലന്‍ പി. ഹാജരായി.

Scroll to Top