കാസര്‍കോട് : കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള പാര്‍സല്‍ സര്‍വീസ് അവസാനിപ്പിക്കാനുള്ള ദക്ഷിണ റെയില്‍വേയുടെ നീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്നും, വിഷയം നേരില്‍ കണ്ട് അവതരിപ്പിക്കുമെന്നും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം. എല്‍. അശ്വിനി അറിയിച്ചു.
കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ പാര്‍സല്‍ സര്‍വീസ് നിര്‍ത്തലാക്കിയാല്‍ ജില്ലയിലെ വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. ചെറുകിട-ഇടത്തരം വ്യാപാരികളും വിവിധ വ്യാപാര സ്ഥാപനങ്ങളും റെയില്‍വേ പാര്‍സല്‍ സര്‍വ്വീസിനെ ആശ്രയിച്ചാണ് ചരക്കുനീക്കം നടത്തുന്നതെന്നും, ഈ സേവനം ഇല്ലാതാകുന്നത് വ്യാപാര പ്രവര്‍ത്തനങ്ങളെയും പൊതുജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അശ്വിനി ചൂണ്ടിക്കാട്ടി.
ജില്ലയുടെ വികസനത്തിനും വ്യാപാര താല്‍പര്യങ്ങള്‍ക്കും നിര്‍ണായകമായ ഈ വിഷയത്തില്‍ ബിജെപി ഗൗരവമായ ഇടപെടല്‍ നടത്തുമെന്നും, പാര്‍സല്‍ സര്‍വീസ് തുടരുന്നതായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും എം.എല്‍. അശ്വിനി വ്യക്തമാക്കി.




