കേരളത്തിന് അനുവദിച്ച കേന്ദ്ര യോഗ & പ്രകൃതിചികിത്സ ഗവേഷണ കേന്ദ്രം (CRYIN)ആരംഭിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണം -രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി


കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളം വില്ലേജില്‍ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ & പ്രകൃതിചികിത്സ (CRIYN) സ്ഥാപിക്കുന്നതിന്നു കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിക്കാത്തത്തിലുള്ള കടുത്ത പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അറിയിച്ചു.. പാര്‍ലമെന്റ് ന്റെ വര്‍ഷകാല സമ്മേളനത്തില്‍ റൂള്‍ 377 അനുസരിച്ചാണ് വിഷയം സഭയില്‍ ഉന്നയിച്ചത് എന്ന് എംപി പറഞ്ഞു.

കാസര്‍ഗോഡ് മണ്ഡലത്തില്‍ പെടുന്ന കരിത്തളം വില്ലേജില്‍ പെട്ട 15 ഏക്കര്‍ ഭൂമി കേരള സര്‍ക്കാര്‍ കേന്ദ്ര ആയുഷ് വകുപ്പിന് ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നു. എന്നാല്‍
ഈ സ്ഥാപനത്തിന്, 2019 ഫെബ്രുവരി 3 ന് ശിലാസ്ഥാപന ചടങ്ങ് നടത്തുകയും പദ്ധതിക്കായി 90 കോടി രൂപ അനുവദിക്കുകയും പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ശേഷം നാളിതുവരെയായി യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല
എന്നത് തികച്ചും നിര്‍ഭാഗ്യകര്മാണെന്നും. നേരെത്തെ പല തവണ ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ശിലാസ്ഥാപന ചടങ്ങ് കഴിഞ്ഞ് രണ്ട് വര്‍ഷത്തിലേറെയായിട്ടും ഇത്രയും വലിയ ബ്രിഹതായ നാടിനു ഏറെ ഗുണം ചെയ്യുന്ന ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്ന തിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നത് ഈ പ്രദേശതോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഉദാഹരണമാണ് എംപി കൂട്ടിച്ചേര്‍ത്തു

പ്രസ്തുത കേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ന് വേണ്ടി പാട്ടത്തിന് ഭൂമി കൈമാറി. പാട്ടത്തുക 30 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 100 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഈ ഭൂമി 2018 ഒക്ടോബര്‍ 12-ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കൗണ്‍സിലിന് കൈമാറി. എന്നാല്‍ പലപ്പോഴും പാട്ടത്തുകയായ 100 രൂപ അടയ്ക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ന്യൂഡല്‍ഹിയിലെ ഡയറക്ടര്‍ CCRYN-നോട് എംപി എന്ന നിലയില്‍ നേരെതെ ഇടപെട്ടുണ്ടായിരുന്നു

അതിനാല്‍, കേരളത്തിനായി നിര്‍ദ്ദിഷ്ട യോഗ & പ്രകൃതിചികിത്സാ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍ കൂടി ശക്തമായി ആവശ്യപ്പെട്ടു എന്നും.. കേന്ദ്ര സര്‍ക്കാര്‍ ഉടനടി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും..പുതിയ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ സഹകരണവും ഉറപ്പാക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു

Scroll to Top