ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീര്‍വായു (മ്യൂസിഷ്യന്‍) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ വ്യോമസേനയുടെ അഗ്‌നിവീര്‍വായു (മ്യൂസിഷ്യന്‍) ഇന്‍ടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലെയും യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2026 ജൂലൈ 20 മുതല്‍ ആരംഭിച്ചിട്ടുണ്ടെന്നും ഓഗസ്റ്റ് 2 രാത്രി 11 മണിവരെ അപേക്ഷ സമര്‍പ്പിക്കാമെന്നും അധികൃതര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത് പ്രൊവിഷണല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു മാത്രമേ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ കഴിയൂ.
റിക്രൂട്ട്‌മെന്റ് റാലി 2026 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 9 വരെ ന്യൂഡല്‍ഹിയിലും ബെംഗളൂരുവിലുമായി നടക്കും. ശാരീരികക്ഷമതാ പരീക്ഷ, ഇംഗ്ലീഷ് എഴുത്തുപരീക്ഷ, സംഗീത പ്രാവീണ്യ പരീക്ഷ, മെഡിക്കല്‍ പരിശോധന എന്നിവ തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമാണ്.
യോഗ്യത: അപേക്ഷകര്‍ 2005 ജനുവരി 1-നും 2009 ജൂലൈ 1-നും ഇടയില്‍ ജനിച്ച അവിവാഹിതരായ ഇന്ത്യന്‍ പൗരന്മാരായിരിക്കണം. എസ്.എസ്.എല്‍.സി/പത്താം ക്ലാസ് വിജയിച്ചിരിക്കണം. സംഗീതത്തില്‍ പ്രാവീണ്യവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള സംഗീത യോഗ്യതാ സര്‍ട്ടിഫിക്കറ്റോ തത്തുല്യ സംഗീതാനുഭവമോ ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് വര്‍ഷത്തെ സേവനകാലം, ആകര്‍ഷകമായ ശമ്പളം, വിവിധ അലവന്‍സുകള്‍, മെഡിക്കല്‍-ഇന്‍ഷുറന്‍സ് പരിരക്ഷ, സേവനാവസാനത്തില്‍ ‘സേവാ നിധി’ ആനുകൂല്യം എന്നിവ ലഭിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ സ്ഥിരം കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള അവസരവുമുണ്ട്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, മെഡിക്കല്‍ മാനദണ്ഡങ്ങള്‍, ആവശ്യമായ രേഖകള്‍, അപേക്ഷാ നടപടിക്രമം എന്നിവ വിശദമായി പരിശോധിച്ച് നിശ്ചിത സമയപരിധിക്കകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ വിവരങ്ങള്‍ക്ക്
https://iafrecruitment.edcil.co.in.

Scroll to Top