കാസര്‍കോട്: കാസര്‍കോട് നഗരസഭ പരിധിയിലെ തട്ടുകടകളില്‍ രാത്രികാല പരിശോധന ശക്തമാക്കി. ജില്ലയില്‍ ഷിഗല്ല വ്യാപനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു കെ, പി.എച്ച്.ഐമാരായ വൈശാഖ്, മുബഷിറ, നൗഫിയ എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് തട്ടുകടകളിലെ ശുചിത്വം, മാലിന്യ സംസ്‌കരണം എന്നിവയുടെ പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ ഹോട്ടല്‍, കൂള്‍ബാര്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും.
തട്ടുകടകളില്‍ രാത്രികാല പരിശോധന ശക്തമാക്കി കാസര്‍കോട് നഗരസഭ




