ദുബായ് : ഫുട്‌ബോള്‍ മാന്ത്രികതയുടെ മനോഹരമായ ഒരു രാത്രി സമ്മാനിച്ച് ആസ്‌ക് ആലംപാടി ജിസിസി കമ്മിറ്റി സംഘടിപ്പിച്ച സോക്കര്‍ ലീഗ് ആദ്യ സീസണ്‍ അവസാനിച്ചു.
മികച്ച പന്തടക്കത്തോടെ 5 ടീമുകള്‍ പരസ്പരം പോരാടിയ ലീഗിന്റെ ഫൈനലില്‍ എതിരില്ലാത്ത 3 ഗോളിന് കോപ്പ എഫ്‌സി ആസ്‌ക് സി യെ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി. 2 ഗോള്‍ നേടി തിളങ്ങിയ ഷംസു ചാല്‍ക്കര ഫൈനല്‍ പ്ലയെര്‍ ഓഫ് ദി അവാര്‍ഡ് മാച്ച് നേടി
ടൂര്‍ണമെന്റിലുടനീളം മികച്ച കളി കാഴ്ച വെച്ച അനസ് കന്നിക്കാട് ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡും ടൂര്‍ണമെന്റില്‍ കൂടുതല്‍ ഗോള്‍ നേടിയ ചാച്ചി കന്നിക്കാട് ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡും ആഷി നല്‍തടുക്ക ബെസ്റ്റ് ഡിഫെന്‍ഡര്‍ അവാര്‍ഡും ഫാറൂഖ് ആലമ്പാടി ബെസ്റ്റ് കീപ്പര്‍ അവാര്‍ഡും നേടി.
ആക്‌സിസ് ചൈന സ്‌പോണ്‍സര്‍ ചെയ്ത വിജയികള്‍ക്കുള്ള ട്രോഫിയും പോളിറ്റ് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ജിസിസി ജനറല്‍ സെക്രട്ടറി യാസീനും സേട്ട് മുഹമ്മദ് സ്പന്‍സര്‍ ചെയ്ത റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫിയും റോയല്‍ പ്ലാസ റെസ്റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ജിസിസി മുന്‍ പ്രസിഡണ്ട് ജൗഹറും ടീം അംഗങ്ങള്‍ക്ക് കൈമാറി.സോക്കര്‍ ലീഗുമായി സഹകരിച്ച സേട്ട് മുഹമ്മദ്, ഉമ്പായി മിഹ്‌റാജ്,കാദര്‍ കുയ്താസ്, ഹാരിസ് ട്ടി .എ ,എന്നിവരെ ആദരിച്ചു.
പോളിറ്റ് ഇന്റര്‍നാഷണല്‍ സ്‌പോണ്‍സര്‍ ചെയ്ത ലക്കി ഡ്രോ പ്രൈസ് വിജയികള്ക്ക് കൈ മാറി.ലെജെന്റ് ഷുട്ടൗട്ട് മത്സരത്തില്‍ ചാമ്പ്യനായ മുഹമ്മദ് എ എം മിനുള്ള ഉപഹാരം ഉസ്മാന്‍ ട്ടി എ കൈമാറി .സംഘാടക മികവ് കൊണ്ടും കളിക്കളത്തിലെ മനോഹാരിത കൊണ്ടും സോക്കര്‍ ലീഗിനെ മനോഹരമാക്കിയ സോക്കര്‍ ലീഗ് കമ്മിറ്റി അംഗങ്ങളെ ആസ്‌ക് ജിസിസി കമ്മിറ്റി അഭിനന്ദിച്ചു