മാസപ്പടി കേസില്‍ വീണയെ കുരുക്കി കൂടുതല്‍ തെളിവ്; നല്‍കാത്ത സേവനത്തിന്റെ ഇന്‍വോയ്‌സ് നിര്‍മിച്ചത് ഐഫോണില്‍,

വ്യാജ ഐടി സേവനത്തിന്റെ കരാറും കണ്ടെത്തി

നല്‍കാത്ത സേവനത്തിന്റെ ഇന്‍വോയ്‌സ് നിര്‍മിച്ചത് ഐഫോണില്‍, വ്യാജ ഐടി സേവനത്തിന്റെ കരാറും കണ്ടെത്തി
കൊച്ചി: മാസപ്പടി കേസില്‍ വീണയെ കുരുക്കി കൂടുതല്‍ തെളിവ് പുറത്ത്. നല്‍കാത്ത സേവനത്തിന്റെ ഇന്‍വോയ്‌സ് നിര്‍മിച്ചത് ഐഫോണില്‍ എന്ന് കണ്ടെത്തല്‍. വ്യാജ ഐടി സേവനത്തിന്റെ കരാറും ഫോണില്‍ കണ്ടെത്തി. കര്‍ത്തയുമായുള്ള ഇമെയില്‍ ഇടപാടുകളും ഐഫോണ്‍ വഴിയായിരുന്നു. സേവനങ്ങളെക്കുറിച്ചല്ല, പണമിടപാടുകളെക്കുറിച്ചാണ് ചര്‍ച്ചയെന്നും ഇഡി വ്യക്തമാക്കുന്നു. എക്‌സാലോജിക്കിനെ ഒഴിവാക്കിയപ്പോള്‍ സിഎംആര്‍എല്ലിന് വന്‍നേട്ടമുണ്ടായി. വീണയുടെ പേരില്‍ മറ്റൊരു കമ്പനിയും കൂടിയുണ്ടെന്നും ഇഡി കണ്ടെത്തല്‍. ലേക്കര്‍ ഇന്ത്യ കോര്‍പില്‍ വീണ പാര്‍ട്ണറാണ്. കോഴിക്കോടാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായിയുടെ വീട്ടിലെ പരിശോധനയിലാണ് രേഖ കണ്ടെത്തിയത്.

അതേ സമയം ശശിധരന്‍ കര്‍ത്തയുടെ മൊഴി മാധ്യമ സൃഷ്ടിയാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണം. അന്വേഷണം തന്നിലേക്ക് എത്തിക്കാന്‍ ഇഡി ശ്രമമെന്നും പിണറായി ആരോപിച്ചു.

Scroll to Top