തൃക്കരിപ്പൂര്‍ : കൈക്കോട്ട് കടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വീണ്ടും സംസ്ഥാനതല അംഗീകാരം .
എം.ജി യൂണിവേഴ്‌സിറ്റി സ്വച്ഛതാ ഹി സേവ പ്രോഗ്രാമിന് നല്‍കുന്ന അവാര്‍ഡിന് കൈക്കോട്ട് കടവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അര്‍ഹത നേടി.
പ്രോഗ്രാമില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടാണ് കൈക്കോട്ടുകടവ് സ്‌കൂള്‍ അര്‍ഹരായത് ഇതിലൂടെ എന്‍എസ്എസ് വളണ്ടിയേഴ്‌സിന് ജനങ്ങള്‍ക്കിടയില്‍ സ്വച്ഛതയുമായി ബന്ധപ്പെട്ട നല്ല അവബോധം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചു
നോട്ടീസ്, ലഘുലേഖകള്‍ , ജാഥ , മാര്‍ക്കറ്റ് ശുചീകരണം, റോഡ് ശുചീകരണം, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ , അംഗനവാടി നവീകരണം.ട്രാഫിക് സിഗ്‌നല്‍ അവബോധം സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, തൈ നടല്‍, പ്രതിജ്ഞ , തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് ചെയ്തിരുന്നു
പ്രവര്‍ത്തനങ്ങള്‍ എം.ജി യൂണിവേഴ്‌സിറ്റിക്ക് അയച്ചുകൊടുക്കുകയും അവിടെയുള്ള വിദഗ്ധ സമിതി ആണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്
വിജയികള്‍ക്ക് ജൂലൈ 31 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കാഞ്ഞിരപ്പള്ളി. സെന്റ് ഡൊമനിക് കോളേജില്‍ വച്ച് ബഹുമാന്യനായ മന്ത്രി ശ്രീ മോന്‍സ് ജോസഫ് അവര്‍കള്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.




