കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി; ചിങ്ങം ഒന്നിന് ചുമതലയേല്‍ക്കും

ശബരിമലയിലെ താന്ത്രിക ചുമതലകള്‍ നിര്‍വഹിക്കുന്നതിന് താഴമണ്‍ മഠം കണ്Oരര് ബ്രഹ്‌മദത്തനെ നിയോഗിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പീ.ഡി സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.ചിങ്ങം ഒന്നിന് തന്ത്രിയായി ബ്രഹ്‌മദത്തന്‍ ചുമതലയേല്‍ക്കും.

ബ്രഹ്‌മദത്തന് താന്ത്രികവൃത്തിയില്‍ പരിജ്ഞാനമുണ്ടോ എന്ന് പരിശോധിക്കാനായി അക്കീരമണ്‍ കാളിദാസ ഭട്ടതിരിയുടെ നേത്യത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ അദ്ദേഹം താന്ത്രിയാകാന്‍ യോഗ്യന്‍ ആണെന്ന് വിദഗ്ധസമിതി പരിശോധിച്ചുകൊണ്ട് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തന്നെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. അനാരോഗ്യം മൂലം മാറി നില്‍ക്കുകയാണെന്നും മകന്‍ ബ്രഹ്‌മദത്തനെ ശബരിമല തന്ത്രി ആക്കണമെന്നും ദേവസ്വം ബോര്‍ഡിനോട് തന്ത്രി കണ്ഠരര് രാജീവരര് ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം പരിഗണിച്ചാണ് ബ്രഹ്‌മദത്തനെ തന്ത്രിയാക്കാനുള്ള താത്പ്പര്യം ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.

Scroll to Top