മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നല്‍കരുത്

വിശേഷ ദിവസങ്ങള്‍ക്ക് ശേഷം കേരളം മദ്യത്തിനായി ചെലവഴിച്ച കണക്കുകള്‍ കാണുന്നത് നാണക്കേടാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെഡിക്കല്‍ ഷോപ്പുകള്‍ക്കാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. പൊലീസിനെ കൊണ്ട് വെറുതെ ജോലി ചെയ്യിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി അമൃത ആശുപത്രിയില്‍ ഓപ്പറേഷന്‍ തൂഫാന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിശേഷ ദിവസങ്ങള്‍ക്ക് ശേഷം കേരളം മദ്യത്തിനായി ചെലവഴിച്ച കണക്കുകള്‍ കാണുന്നത് നാണക്കേടാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Scroll to Top