കനയ്യ കുമാറും കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും ഡല്‍ഹി കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി വി ഡി സതീശന്‍. റിപ്പോര്‍ട്ട് നല്‍കാന്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്‍എസ്‌കെ ഉമേഷിനെ ചുമതലപ്പെടുത്തി. ഇന്നലെയാണ് കേരള ഹൗസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കനയ്യ കുമാര്‍ കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല എന്നതിനെ ചൊല്ലിയാണു തര്‍ക്കം ഉടലെടുത്തത്.

കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ ഐഎഎസ് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കനയ്യ കുമാര്‍ പ്രതിഷേധിച്ചിരുന്നു. ഗവര്‍ണര്‍ വരുന്നെന്ന് പറഞ്ഞാണ് തന്നെ ആട്ടി പുറത്താക്കാനും അധിക്ഷേപിക്കാനും കമ്മീഷണര്‍ പുനീത് കുമാര്‍ ശ്രമിച്ചതെന്ന് കനയ്യ ആരോപിച്ചു . പിന്നീട് കേരള ഹൗസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്താണ് നീക്കിയത്.

Scroll to Top