പള്ളം ജയിലിന് പിന്‍വശത്തെ റോഡ് തകര്‍ന്നു. റോഡരികിലുള്ള പഴയ കെട്ടിടം വീഴാറായ നിലയില്‍ , അപകടം അരികെ;

കാസര്‍കോട്:പള്ളം ജയിലിന് പിന്‍വശത്തെ റോഡ് തകര്‍ന്നു. റോഡരികിലുള്ള പഴയ കെട്ടിടം വീഴാറായ നിലയില്‍ , അപകടം അരികെ; ടൗണ്‍ യു പി സ്‌ക്കൂള്‍, ഉപജില്ലാ ഓഫീസ് തുടങ്ങി നിരവധി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള ഏറെ തിരക്കേറിയ റോഡാണ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറുതായി റോഡ് ടാറിംഗ് ചെയ്ത ശേഷം ഈ റോഡിന്റെ അറ്റകുറ്റപണി പോലും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ അപകടത്തിലുംപെടുന്നു. കുഴിയില്‍ മഴവെള്ളം നിറഞ് വാഹനങ്ങള്‍ കുടുതല്‍ അപകടത്തില്‍പെടുന്നു. സമീപത്തെ റോഡരികില്‍ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടം ഇടിഞ് ഏത് സമയത്തും റോഡില്‍ വീണ് വലിയ അപകടസാധ്യതയിലായി. നഗരസഭയുടെ അധിനതയിലുളള റോഡും സ്ഥലവുമാണ് ഇത്. ബന്ധപ്പെട്ട കൗണ്‍സിലര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു.

പടം: 1) പള്ളം ജയില്‍ പിറകിലുള്ള റോഡ്ക തകര്‍ന്ന നിലയില്‍ 2 ) റോഡരികിലുള്ള പഴയ കെട്ടിടം തകര്‍ന്ന് വീഴാറായ നിലയില്‍

Scroll to Top