പള്ളം റോഡില്‍ സ്ലാബ് പൊട്ടി ഗര്‍ത്തം യാത്രക്കാര്‍ ഭീതിയില്‍

കാസര്‍കോട് : നഗരത്തിന് സമീപത്തെപള്ളം റോഡില്‍ സ്ലാബ് പൊട്ടി ഗര്‍ത്തം യാത്രക്കാര്‍ ഭീതിയില്‍. ഒരാഴ്ച മുമ്പാണ് റോഡിലുള്ള സ്ലാബ് പൊട്ടിയത്. സ്ലാബിനടിയില്‍ ഓവ് ചാലാണ് ഉള്ളത്. ദിവസേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഏറെ തിരക്കേറിയ റോഡിലാണ് കഴിഞ്ഞ ദിവസം ഗര്‍ത്തം ഉണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലും റോഡിനിരുവശവുമുണ്ട്.വാഹനങ്ങള്‍ ഗര്‍ത്തത്തില്‍ വീണ് അപകടമുണ്ടാവതിരിക്കാന്‍ കല്ലുകളും മരച്ചില്ലകളും വെച്ച് മറച്ചിരിക്കുകയാണ്. വലിയ അപകടം ഉണ്ടാവുന്നതിന് മുമ്പ് നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പടം: പളളം റോഡില്‍ സ്ലാബ് പൊട്ടി ഗര്‍ത്തമുണ്ടായ റോഡില്‍ വാഹനങ്ങള്‍ അപകടമുണ്ടാവതിരിക്കാന്‍ കല്ലുകളും മരച്ചില്ലകളും വെച്ച് മറച്ച നിലയില്‍

Scroll to Top