വഖഫിന്റെ ചരിത്രത്തില്‍ ഇന്ന് വരെ അമുസ്ലീങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാര്‍ നിലപാട് ബിജെപിയുടേത്. ഇത് വ്യക്തമായ സംഘപരിവാര്‍ സേവയാണ്. മുഖ്യമന്ത്രി കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടത് വസ്തുതകളടെ അടിസ്ഥാനത്തിലാകണം. സംസ്ഥാനത്തിന്റെ ആധികാരിക ശബ്ദമാണ് മുഖ്യമന്ത്രിയില്‍ നിന്ന് പ്രതിക്ഷിക്കുന്നത്.
എന്നാല്‍ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതിനായി വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു. നിര്‍ഭാഗ്യവശാല്‍ ഒന്നിലധികം കാര്യങ്ങള്‍ വസ്തുതക്ക് നിരക്കാത്തത്. പ്രതിപക്ഷനേതാവ് വര്‍ഗീയത പരത്തുന്നു എന്ന ആരോപണം മുഖ്യമന്ത്രി വ്യക്തമാക്കണം. വഖഫുമായി ബന്ധപ്പെട്ട് ഞാനെടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ് ആരോപണം. എന്താടിസ്ഥാനത്തിലാണ് ആരോപണമെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
വഖഫ് ബോര്‍ഡിലെ സര്‍ക്കാര്‍ നിലപാട് ബിജെപിയുടേതാണ്. അത് കൃത്യമായി വെളിവാക്കപ്പെട്ടു. അപ്പോഴാണ് മുഖ്യമന്ത്രി നിലവിട്ട് സംസാരിച്ചത്.എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യമാണ് ഉയര്‍ത്തിപ്പിടിച്ചത്. തനിക്ക് അന്നും ഇന്നും അതേ നിലപാട്. അതില്‍നിന്ന് അണുവിട വ്യത്യാസം വരുത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
വഖഫിന്റെ ചരിത്രത്തില്‍ ഇന്ന് വരെ അമുസ്ലീങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല അതാണ് ബിജെപി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അതിനോട് വിയോജിക്കല്‍ വര്‍ഗീയത പരത്തലാണോ ?. അതിനോട് യോജിച്ചു പോകല്‍ സംഘപരിവാര്‍ അജണ്ടക്ക് മുന്നിലുള്ള നഗ്‌നമായ കീഴടങ്ങലാണ്. ബിജെപി വിമര്‍ശിക്കുന്നത് മനസിലാക്കാം ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ബിജെപി നിലപാട് സ്വീകരിക്കാന്‍ പാടുണ്ടോ ?
ഒരു മതവിഭാഗത്തിനെതിരെയും കടന്നുകയറ്റം പാടില്ലെന്ന് നിലപാടാണ് രാജ്യത്ത് ആകെ ഉയര്‍ന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭ ഏകകണ്ഠമായി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. വഖഫ് ഭേദഗതി അതേപോലെ അംഗീകരിച്ചു നടപ്പാക്കുകയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. അതിനെതിരെ നിയമ പോരാട്ടം നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുനസംഘടനയല്ല എല്‍ഡിഎഫ് നടത്തിയത്. രണ്ട് സീറ്റ് ഒഴിച്ചിട്ടു. രണ്ട് അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിച്ചാല്‍ ബിജെപിയുടെ നിലപാട് അംഗീകരിക്കലായി മാറും. പുതിയ നിയമവുമായി യോജിച്ചു പോകുന്ന നിലപാട് LDF സ്വീകരിച്ചില്ല. അമുസ്ലിങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫിന് കഴിയുമായിരുന്നില്ല.
നിയമപരമായി ഭേദഗതിയെ ചോദ്യം ചെയ്യലാണ് എല്‍ഡിഎഫ് നടത്തിയത്. വസ്തുതയെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. തെറ്റിധരിപ്പിക്കുന്ന വാചകങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. അതൊരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. അമുസ്ലീങ്ങള്‍ വഖഫ് ബോര്‍ഡില്‍ വേണ്ട എന്ന് പറയുന്നവരൊക്കെ വര്‍ഗീയവാദികളാണാ?.
അങ്ങനെയങ്കില്‍ സംഘപരിവാറിന്റെ നാവ് കടമെടുത്ത് മുഖ്യമന്ത്രി സംസാരിക്കുകയാണെന്ന് പറയേണ്ടിവരും. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ള ആശങ്കയെ വര്‍ഗീയതയാണെന്ന് ആക്ഷേപിക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയം. വഖഫ് ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചവരില്‍ മുസ്ലിം ലീഗും ഉണ്ടായിരുന്നു.
ആ ലീഗിന്റെ പ്രതിനിധി വഖഫ് വകുപ്പ് മന്ത്രിയാണ്. ഭേദഗതി പൂര്‍ണമായും നടപ്പാക്കുമെന്ന നിലപാട് UDF സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുകയാണ്. മറ്റൊരു വഴിയുമില്ലെന്ന നിര്‍ബന്ധിത സാഹചര്യം ഉയര്‍ന്നുവന്നിട്ടില്ല. ഞങ്ങളിത് ചെയ്തുകൊള്ളാമെന്ന് അങ്ങോട്ട് പോയി സമ്മതിക്കുകയാണ്. ഈ നയംമാറ്റം സംഘപരിവാറിന് അനുകൂലമായ വ്യക്തമായ ചുവടുമാറ്റം. ഇത് പറയുന്നവരെ വര്‍ഗീയവാദികളായി ചാപ്പകുത്തുന്നതാണോ ശരി?
വഖഫ് കേസ് സുപ്രീം കോടതിയില്‍ തുടരുകയാണ്. കോടതി തീര്‍പ് കല്‍പിച്ചിട്ടില്ല. ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജികള്‍ തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാ വിരുദ്ധം. കേസ് സുപ്രീംകോടതിയില്‍ തുടരുകയാണ്. വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചത് കേരളമാണെന്ന ആക്ഷേപവും മുഖ്യമന്ത്രി ഉന്നയിച്ചു.
കാലാവധി കഴിഞ്ഞ ശേഷം ബോര്‍ഡ് പുനസംഘടിപ്പിക്കണം. കാലാവധി കഴിഞ്ഞ് പ്രവര്‍ത്തിക്കുന്നതിന് നിയമപരമായ അനുമതി ഉണ്ടാകില്ല. അതുകൊണ്ടാണ് 2026 ഫെബ്രുവരിയില്‍ LDF സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചത്. 5 കൊല്ലം കഴിഞ്ഞാല്‍ ബോര്‍ഡ് പുനസംഘടിപ്പിക്കാതിരിക്കാന്‍ കഴിയില്ല. അതാണ് വസ്തുത.
ഇത്തരം പ്രാഥമിക കാര്യങ്ങള്‍ എങ്കിലും പരിശോധിച്ച് വേണ്ടേ മുഖ്യമന്ത്രി പ്രതികരിക്കാന്‍. മുസ്ലിം ലീഗിനോട് എങ്കിലും ചോദിക്കണ്ടേ. മുസ്ലിം ലീഗിനോട് എങ്കിലും അന്വേഷിച്ച് മുഖ്യമന്ത്രിക്ക് വ്യക്തത വരുത്താമായിരുന്നില്ലേ?. എല്‍ഡിഎഫ് കാലത്ത് വ്യഗ്രത കാണിച്ചു എന്ന് പറയുന്നത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല.
തമിഴ്‌നാടില്‍ ഡിഎംകെ മാറി വിജയ് മുഖ്യമന്ത്രിയായ ശേഷവും നേരത്തെയുള്ള തീരുമാനത്തില്‍ ഇടപെടേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചു. യുഡിഎഫിന്റെ നിലപാട് നിയമപരമായ പ്രതിരോധം തന്നെ തകര്‍ക്കും. അമുസ്ലിങ്ങളെ നിയമിക്കാം എന്ന് വഖഫ് ബോര്‍ഡ് എവിടെയും നിലപാട് എടുത്തിട്ടില്ല. അംഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്.
ഇവിടെയും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വഖഫ് വിഷയത്തില്‍ എല്‍ഡിഎഫിന് അന്നും ഇന്നും ഒരേ നിലപാട്. ഒരു ചാഞ്ചാട്ടവും ഇല്ല. ആ നിലപാടിനെ വര്‍ഗീയതയായി ചാപ്പ കുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.




