നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരെ 35 ദിവസം നീണ്ട വിദ്യാര്‍ത്ഥി സമരത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. സിജെപി നേതാവ് അഭിജീത് ദീപ്‌കെയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ നടന്ന സമരത്തിന് വാങ് ചുക്കിന്റെ നിരാഹാരവും പ്രതിപക്ഷ സമ്മര്‍ദ്ദവും കരുത്തായി.
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെ ആഘോഷ തിമിര്‍പ്പില്‍ സമരവേദിയായ ജന്തര്‍ മന്ദര്‍. സമര നായകനും സിജെപി നേതാവുമായ അഭിജീത് ദീപ്‌കെയുടെ നേതൃത്വത്തിലായിരുന്നു സമരക്കാര്‍ തടിച്ചുകൂടിയത്. നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ കുട്ടികളുടെ പേര് അഭിജീത് ഉറക്കെ വായിക്കുകയും കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. സമര വിജയം ജീവത്യാ?ഗം ചെയ്ത കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 35 ദിവസം നീണ്ട സമരത്തിനൊടുവിലാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജി സമര്‍പ്പിച്ചത്. പ്രധാന്‍ രാജിവെക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സൂചന. എന്നാല്‍ പിന്നോട്ടില്ലെന്ന് സമരക്കാരും ഉറച്ച തീരുമാനമെടുത്തതോടെ മോദി സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നു. വാങ് ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് സമരത്തിന് പുതുജീവന്‍ വെച്ചത്.
നിരാഹാര സമരം വാര്‍ത്തകളില്‍ ഇടം നേടിയതോടെ പാറ്റകളുടെ സമരത്തിലേക്ക് യുവജനങ്ങള്‍ ഒഴുകി. വിദ്യാര്‍ഥി സംഘടനകളും സമരത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യവ്യാപകമായി ആളിപ്പടര്‍ന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷവും രാജി ആവശ്യം ഉന്നയിച്ചതോടെ കേന്ദ്രം സമ്മര്‍ദ്ദത്തിലായി. രാഹുല്‍ ?ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍?ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും സമരം ശക്തമാക്കി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിശദീകരണവുമായി രം?ഗത്തെത്തി. രണ്ട് തവണയാണ് മോദി ഇന്‍സ്റ്റ?ഗ്രാമില്‍ എത്തിയത്.
സമരം വ്യാപിപ്പിക്കുമ്പോഴും രാജ്യവ്യാപക ശ്രദ്ധ നേടുമ്പോഴും പ്രധാന്‍ രാജിവെക്കേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്. പ്രധാന്റെ രാജി ഒഴികെ സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍ അം?ഗീകരിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. സമരക്കാരെ തണുപ്പിക്കാന്‍ പരീക്ഷാ ചോര്‍ച്ച തടയാന്‍ പ്രത്യേക ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പ്രധാന്റെ രാജിയില്ലാതെ പിന്തിരിയില്ലെന്ന് സിജെപി അന്ത്യശാസനം നല്‍കിയതോടെയാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനമുണ്ടായത്.




