മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; പ്രചാരണം ഇന്‍സ്റ്റഗ്രാം വഴി, പണം തട്ടിയത് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമെന്ന വ്യാജേന

ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര സ്വദേശി ഡെയിന്‍ ഫ്രാന്‍സിന് 2499 രൂപയാണ് നഷ്ടമായത്. ധന്‍ ധന്‍ യോജന പദ്ധതി എന്ന പേരില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനെയാണ് പണം തട്ടിയത്.
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ സൈബര്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി. ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര സ്വദേശി ഡെയിന്‍ ഫ്രാന്‍സിന് 2499 രൂപയാണ് നഷ്ടമായത്. ധന്‍ ധന്‍ യോജന പദ്ധതി എന്ന പേരില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനെയാണ് പണം തട്ടിയത്. സംഭവത്തില്‍ ആലുവ സൈബര്‍ പൊലീസ് കേസെടുത്തു. കുടുംബത്തിലെ ഓരോ അംഗത്തിനും 5000 രൂപ വീതം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രചാരണം നടത്തിയത്. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Scroll to Top